12
December 2019 - 3:09 am IST

Download Our Mobile App

Flash News
Archives

National

Rahul-Gandhi

ജാഗ്രത പാലിക്കണം; രാഹുലിനെതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

Published:14 November 2019

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയും തള്ളിയത്. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി തീർപ്പാക്കി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയും തള്ളിയത്. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി മോഷണം നടത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെന്ന പരാമർശത്തിന്‍റെ പേരിലായിരുന്നു ഹർജി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരേ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നത്.

വിധിയിൽ ചൗക്കിദാർ ചോർ ഹേ എന്ന് മോദിയെക്കുറിച്ച് കോടതി പറഞ്ഞെന്നാണ് രാഹുൽ പറഞ്ഞത്. ഇതിനു രാഹുൽ കോടതിയിൽ മാപ്പു പറഞ്ഞിരുന്നു.


വാർത്തകൾ

Sign up for Newsletter



top