12
December 2019 - 3:30 am IST

Download Our Mobile App

Flash News
Archives

Kerala

bjp-reaction-over-new-sabarimala-verdict

ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ കയറ്റാന്‍ പിണറായി ശ്രമിക്കരുത്, അനുവദിക്കില്ലെന്ന് ബിജെപി

Published:14 November 2019

പന്ത് പിണറായിയുടെ കോർട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനഃപരിശോധന ഹർജി കോടതി അംഗീകരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ശബരിമല യുവതി പ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ സ്റ്റേ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആക്റ്റിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബിജെപി. കോടതിയിൽ സ്റ്റേ ഇല്ല എന്നതിന്‍റെ പേരിൽ അതിന് ശ്രമിച്ചാൽ അത് വിശ്വാസികൾ അനുവദിക്കില്ലെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

പന്ത് പിണറായിയുടെ കോർട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനഃപരിശോധന ഹർജി കോടതി അംഗീകരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സർക്കാർ അഭിപ്രായം പറയണം. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top