12
December 2019 - 3:13 am IST

Download Our Mobile App

Flash News
Archives

Kerala

kandarraru-rajeevaru

ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന വിധി; തന്ത്രി കണ്ഠരര് രാജീവര്

Published:14 November 2019

ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പന്തളം: ശബരിമല യുവതി പ്രവേശ വിഷയവുമായി ബന്ധപ്പെട്ടുള്ള പുനപരിശോധന ഹർജികളിലെ സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് പറയുന്നത് നല്ല കാര്യമാണ്. വിധി വിശ്വാസികൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഞാൻ വിശ്വസിക്കുന്നു. മതവും വിശ്വാസവും നിയമവും കൂട്ടിക്കുഴയ്ക്കരുത്. വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടണമെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top