16
July 2020 - 10:42 pm IST

Download Our Mobile App

Flash News
Archives

National

sc-rafale

റഫാൽ കേസ് നാൾവഴികളിലൂടെ

Published:14 November 2019

ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

റഫാൽ കേസിലെ പുനപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയുണ്ടെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പുനപരിശോധന ഹർജികൾ. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14-നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരേയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

2007 ഓഗസ്​റ്റ്​ 28 യുപിഎ സർക്കാർ 126 എംഎംആർസിഎ ഫൈറ്റർ വിമാനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു.

2012 ജനുവരി 30 ഫ്രഞ്ച്​ നിർമാതാക്കളായ ​ദസോ ഏവിയേഷൻ കുറഞ്ഞ കരാർ തുക രേഖപ്പെടുത്തി ടെൻഡർ നൽകി​. 126 ​വിമാനങ്ങളായിരുന്നു ടെൻഡർ. ഇതിൽ 18 എണ്ണം പൂർണമായും വിദേശത്തുനിന്ന്​ ഇറക്കുമതി ചെയ്യും. 108 എണ്ണം ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സ്​ ലിമിറ്റഡ്​ ദസോയുടെ സഹായത്തോടെ നിർമ്മിക്കും.

2014 മാർച്ച്​ 13 എച്ച്​എഎൽ ഇതിനായി ദസോയുമായി കരാറിലൊപ്പിട്ടു. വില, ടെക്​നോളജി, ആയുധ സംവിധാനം എന്നിവയിലൊന്നും അന്തിമ തീരുമാനമായിരുന്നില്ല. അതിനാൽ അന്തിമ കരാറിന്​ യുപിഎ സർക്കാർ അനുമതി നൽകിയിയില്ല.

2014 ഓഗസ്​റ്റ്​ 8 18 വിമാനങ്ങൾ നാല്​ വർഷത്തിനകം ദസോ ഇന്ത്യക്ക്​ നൽകും. ബാക്കിയുള്ള 108 എണ്ണം ഏഴ്​ വർഷത്തിനുള്ളിലാവും കൈമാറുക.

2015 ​ഏപ്രിൽ 8 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിനെക്കുറിച്ച്​ ദസോ, പ്രതിരോധ മന്ത്രാലയം, ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സ്​ തുടങ്ങിയ കമ്പനികളുമായി റഫാൽ കരാറിനെ കുറിച്ച്​ ചർച്ച നടക്കുന്നതായി വിദേശകാര്യ സെക്രട്ടറി.

2015 ഏപ്രിൽ 10 പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ്​ സന്ദർശിക്കുകയും 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയും ചെയ്​തു. ഇതേ വർഷം ജൂൺ മാസത്തിൽ 126 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ നിന്ന്​ പ്രതിരോധ മന്ത്രാലയം പിന്മാറി.

2016 ജനുവരി 26 ഫ്രഞ്ച്​ പ്രസിഡന്‍റ് ഹോളാണ്ട റിപ്പബ്ലിക്​ ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ ഇന്ത്യ സന്ദർശിച്ചു. തുടർന്ന്​ ഇരു രാജ്യങ്ങളും വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു.

2016 ഒക്​ടോബർ അനിൽ അംബാനിയുടെ റിലയൻസ്​ ഡിഫൻസും ദസോ ഏവിയേഷനും സംയുക്​ത സംരംഭം പ്രഖ്യാപിച്ചു.

2016 ഡി​സം​ബ​ർ 31 - 36 വി​മാ​ന​ങ്ങ​ൾ​ക്ക്​ വി​ല 60,000 കോ​ടി​യോ​ള​മെ​ന്ന്​ ദ​സോ. നേ​ര​ത്തേ പാ​ർ​ല​മെന്‍റിൽ സ​ർ​ക്കാ​ർ കാ​ണി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി​യാ​ണെ​ന്ന്​ വി​വാ​ദം.

2018 റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന്​ ആദ്യ തിരിച്ചടി. റിലയൻസിനെ ഓഫ്​സൈറ്റ്​ പാർട്​ണറാക്കുകയല്ലാതെ തനിക്ക്​ മുന്നിൽ മറ്റു​ വഴികളുണ്ടായിരുന്നില്ലെന്ന്​ ​ഫ്രഞ്ച്​ മുൻ പ്രസിഡന്‍റ്​ ഫ്രാൻസ്വ ഒലാൻഡയുടെ വെളിപ്പെടുത്തൽ. ഉയർന്ന തുകക്കാണ്​ കേന്ദ്രസർക്കാർ റഫാൽ കരാറിൽ ഒപ്പുവെച്ചതെന്നും അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്​ രംഗത്തെത്തി. ചൗക്കിദാർ ചോർ ഹേ എന്ന പേരിൽ​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് വ്യാപക പ്രചാരണം കോൺഗ്രസ്​ ആരംഭിച്ചു.

2018 മാ​ർ​ച്ച്​ 13 റ​ഫാ​ൽ ഇ​ട​പാ​ടി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർജി.

2018 ഒ​ക്​​ടോ​ബ​ർ 10 റ​ഫാ​ൽ ഇ​ട​​പാ​ടി​ലെ ന​ട​പ​ടി​ക്ര​മം മു​ദ്ര​വെ​ച്ച പേ​പ്പ​റി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട്​ സു​പ്രീം​കോ​ട​തി.

2018 ന​വം​ബ​ർ 12 വി​ല വി​വ​ര​മു​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റി​ൽ കേ​ന്ദ്രം സു​പ്രീംകോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. രാജ്യതാൽപര്യം മുൻനിർത്തി വിവരങ്ങൾ പുറത്ത്​ വിടാനാവില്ലെന്നും കേന്ദ്രസർക്കാർ

2018 ഡിസംബർ 14 കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട്​ സമർപ്പിക്കപ്പെട്ട ഹർജികളെല്ലാം കോടതി തള്ളി. റഫാൽ കരാറിൽ ക്രമവിരുദ്ധമായി ഒന്നു​മില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2018 ഡിസംബർ വിധിയിലെ സിഎജിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

2019 ജനുവരി റഫാൽ വിധിയിൽ പുനഃപരിശോധന വേണമെന്ന്​ആവശ്യപ്പെട്ട്​ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഇതേ ആവശ്യം ഉന്നയിച്ച്​ ആം ആദ്​മി പാർട്ടി എം.പി സഞ്​ജയ്​ സിങും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജികൾ സമർപ്പിച്ചു.

2019 ഫെബ്രുവരി റഫാൽ വിധിയി​ലെ പുനഃപരിശോധന ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 

2019 ഫെബ്രുവരി 8 റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ 2015 ൽ സമാന്തര വിലപേശൽ നടത്തിയെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നു.

2019 നവംബർ 14 ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. കേസിൽ ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾ

Sign up for Newslettertop