09
December 2019 - 9:40 pm IST

Download Our Mobile App

Flash News
Archives

Kerala

collapse.jpg

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു

Published:14 November 2019

സംസ്ഥാന സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്‍റ് ജോർജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്.

കട്ടപ്പന: കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്‍റ് ജോർജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്.

പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നിതിനിടെയാണ് ഹാളിനു പുറത്തെ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണത്. ഇതിനടിയിൽപ്പെട്ട് ഒരാൾക്ക് പരുക്കേറ്റു. പൊലീസും നാട്ടുകാരും ചേർന്ന് ടിൻ ഷീറ്റ് ഉയർത്തിമാറ്റി പരുക്കേറ്റയാളെ രക്ഷപ്പെടുത്തി.

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top