13
July 2020 - 4:01 am IST

Download Our Mobile App

Special

stray-dog

നാല് ല‍ക്ഷം രൂപക്ക് സ്വർണം പണയപ്പെടുത്തി 400 തെരുവുനായ്ക്കൾക്ക് ആഹാരം നൽകുന്ന യുവതി

Published:15 November 2019

നാടു മുഴുവൻ തെരുവുനായകളെ ഒരു ശല്യമായി കാണുമ്പോൾ നീലാജ്ഞന തന്‍റെ സ്വർണം മുഴുവൻ പണയപ്പെടുത്തി തെരുവു നായ്ക്കൾക്ക് ആഹാരം നൽകുകയാണ്. ആഹാരം മാത്രമല്ല ഇവയ്ക്ക് ആവശ്യമായ മരുന്നും മറ്റു ചികിത്സകളും.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത്  ഒരു ക്ലബിൽ ഗർഭിണിയായ പൂച്ചയെ ഒരുകൂട്ടം ആളുകൾ ചേർന്ന് കെട്ടിത്തൂക്കിക്കൊന്നത്. ഇതിന്‍റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുൻപ് തന്നെ കാസർഗോഡ് ജില്ലയിലെ കുമ്പഡാജെയിൽ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയ വാർത്തയുമെത്തി. മിണ്ടാപ്രാണികളെ ക്രൂരമായി കൊന്ന് വിനോദം കണ്ടെത്തുന്ന ഇക്കാലത്ത് നന്മയുടെ വേറിട്ട മുഖമായിരിക്കുകയാണ് വെസ്റ്റ് ബംഗാളിലെ നോയിഡ സ്വദേശിനിയായ നീലാജ്ഞന ബിസ്വാസ്.

നാടു മുഴുവൻ തെരുവുനായകളെ ഒരു ശല്യമായി കാണുമ്പോൾ നീലാജ്ഞന തന്‍റെ സ്വർണം മുഴുവൻ പണയപ്പെടുത്തി തെരുവു നായ്ക്കൾക്ക് ആഹാരം നൽകുകയാണ്. ആഹാരം മാത്രമല്ല ഇവയ്ക്ക് ആവശ്യമായ മരുന്നും മറ്റു ചികിത്സകളും. നായകളെ സംരക്ഷിക്കാൻ വേണ്ടി സ്വർണം നാല് ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയാണ് ഇവർ പണം കണ്ടെത്തിയത്. 400 നായകളെ സംരക്ഷിക്കുന്നതിനായി മാസം 40,000 രൂപയിലധികം ചെലവ് വരും.

കല്യാൺ മുനിസിപ്പാലിറ്റിയിലാണ് നായ്ക്കൾ കൂടുതലുള്ളത്. നീലാജ്ഞനയുടെ ഭർത്താവ് ബഹ്തോഷിന് ഇതിനോട് അൽപ്പം വിയോജിപ്പുണ്ടെങ്കിലും കോളെജ് വിദ്യാർഥിനിയായ മകളും അഞ്ചാം ക്ലാസ് വിദ്യാഥിയായ മകനും അമ്മയെ സഹായിക്കാൻ‌ എപ്പോഴും ഒപ്പമുണ്ട്. അഞ്ചു വർഷം മുമ്പായിരുന്നു നീലാജ്ഞന തെരുവുനായ്ക്കൾക്ക് ആഹാരം നൽകി തുടങ്ങിയത്. അന്ന് കുറച്ച് നായ്ക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 400 ലധികമായി.

ഇവയെ പരിചരിക്കാനായി മാസം 10,000 രൂപ ശമ്പളത്തിൽ മൂന്നു ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മാത്രമല്ല ആഴ്ചയിൽ രണ്ടു തവണ വീതം പരിശീലനം ലഭിച്ചിട്ടുള്ള ആളുകൾ നായ്ക്കൾക്ക് വൈദ്യപരിശോധന നടത്താനായി എത്തുന്നു. ഒന്നിനെ മാത്രമാണ് നീലാജ്ഞന സ്വന്തമായി വാങ്ങിയത്. ബാക്കിയുള്ളത് പരിചയക്കാർ പലരും ഉപേക്ഷിച്ചു പോകുന്നതോ തെരുവിൽ നിന്ന് ലഭിക്കുന്നതോ ആണ്. എന്നാൽ എല്ലാവരും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്ന് ഇവർ പറയുന്നു. നായ്ക്കൾക്ക് ദിവസവും ചിക്കനും ചോറുമാണ് നൽകുന്നത്. ഒപ്പം കുടിവെള്ളവും ഉണ്ടാകും.

ഇവയ്ക്ക് ഭക്ഷണം പാകം ചെയ്യാനായി വീട്ടിൽ പ്രത്യേക അടുക്കളയും ഒപ്പം ആഹാരം കേടുകൂടാതെ സൂക്ഷിക്കാൻ പ്രത്യേക ഫ്രിഡ്ജും ഉണ്ട്. പാകം ചെയ്ത ആഹാരം വലിയ പാത്രങ്ങളിലാക്കി റിക്ഷയിൽ കയറ്റിയാണ് വിതരണം ചെയ്യാനായി എത്തിക്കുന്നത്. അഞ്ചു വർഷം കൊണ്ട് അവർക്ക് എല്ലാം പരിചയമായിക്കഴിഞ്ഞു. കൃത്യസമയത്ത് പതിവ് സ്ഥലത്ത് അവർ കാത്തു നിൽക്കും. ഓരോരുത്തരുടെയും സ്ഥലത്ത് അവർക്കാവശ്യമായ ചിക്കനും ചോറും കുടിവെള്ളവും വയ്ക്കുന്നതാണ് രീതി. പാചകക്കാരും റിക്ഷ ഡ്രൈവറും സ്ത്രീകളാണ്.

എന്നാൽ തനിക്ക് ഹൃദയസംബന്ധമായ രോഗം ഉള്ളതിനാൽ ഇവയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും നീലാജ്ഞന പറയുന്നു. നായ്ക്കളെ പുനരധിവസിപ്പിക്കാനായി കല്യാൺ മുനിസിപ്പിലാറ്റിക്ക് അപേക്ഷ നൽകി എങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ല എന്നും നീലാഞ്ജന പറഞ്ഞു.


വാർത്തകൾ

Sign up for Newslettertop