09
December 2019 - 8:49 pm IST

Download Our Mobile App

Flash News
Archives

Bollywood

deepika5

സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രൺവീറും ദീപികയും

Published:15 November 2019

ആദ്യ ദിനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദർശനം നടത്തിയ ഇരുവരും രണ്ടാം ദിനമായ ഇന്ന് കുടുംബ സമേതം അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലാണ് ദർശനത്തിനായി എത്തിയത്.

രൺവീറിന്‍റെയും ദീപികയുടെയും വിവാഹ വാർഷികാഘോഷങ്ങൾ തീർന്നിട്ടില്ല. ആദ്യ ദിനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദർശനം നടത്തിയ ഇരുവരും രണ്ടാം ദിനമായ ഇന്ന് കുടുംബ സമേതം അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലാണ് ദർശനത്തിനായി എത്തിയത്. സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ആദ്യ ദിനമെന്ന പോലെ ഇന്നും വസ്ത്രത്തിന്‍റെ നിറത്തിൽ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ദീപിക മെറൂൺ നിറമുള്ള സൽവാർ കമ്മീസ് ധരിച്ചപ്പോൾ രൺവീർ മെറൂൺ നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് ധരിച്ചത്.

ദീപികയും രൺ‌വീറും കുടുംബത്തോടൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് തങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്.

കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്‍റെ അനുഗ്രഹം തേടിയെത്തി.

നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി എന്നായിരുന്നു ദീപിക ഫോട്ടൊയ്ക്കൊപ്പം കുറിച്ചത്.


വാർത്തകൾ

Sign up for Newsletter



top