14
December 2019 - 12:43 pm IST

Download Our Mobile App

Flash News
Archives

Special

ice-cream

നൂറ്റാണ്ടിലെ കുറ്റകൃത്യം; വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ

Published:15 November 2019

ഐസ് ഹോക്കി മത്സരത്തിന്‍റെ റിപ്പോർട്ടിങ്ങ് നടത്തികൊണ്ടിരിക്കുകയായിരുന്ന ഫോക്സ് സ്പോർട്സ് ചാനലിന്‍റെ റിപ്പോർട്ടറുടെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

വാഷിംഗ്ടൺ: വാർത്തയുടെ സംപ്രേക്ഷണം തത്സമയം നടക്കുന്നതിനിടെ യുവാവ് ഐസ്ക്രീം മോഷ്ടിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഐസ് ഹോക്കി മത്സരത്തിന്‍റെ റിപ്പോർട്ടിങ്ങ് നടത്തികൊണ്ടിരിക്കുകയായിരുന്ന ഫോക്സ് സ്പോർട്സ് ചാനലിന്‍റെ റിപ്പോർട്ടറുടെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. റിപ്പോർട്ടിങ്ങിനിടെ ആരാധകർ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് മോഷണം ക്യാമറയിൽ പതിഞ്ഞത്.

ഇടതു കൈയിൽ കോൺ ഐസ്ക്രീമുമായി ഒരു യുവാവ് അടുത്ത് നിൽക്കുന്ന ആളുടെ മൊബൈലിൽ കളിയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് നിൽക്കുന്നു. ഇതിനിടെ തൊട്ടടുത്ത് നിന്നിരുന്ന യുവാവ് ഐസ്ക്രീം മോഷ്ടിച്ചു കഴിക്കുന്നു. കഴിച്ചശേഷം ഇത് തിരികെ വെക്കാൻ ശ്രമിക്കുന്നതിനിടെ ഐസ്ക്രീം മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് ചുറ്റം തിരയുന്നു.

ഇതോടെ കൈയോടെ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ മോഷ്ടാവ് ഐസ്ക്രീമുമായി മുങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. നൂറ്റാണ്ടിലെ കുറ്റകൃത്യം എന്ന തലക്കെട്ടോടെയാണ് കരോലീന ഹരിക്കെയിൻസ് എന്ന ട്വിറ്റർ പേജിൽ വിഡിയോ ഷെയർ ചെയ്തത്. ഇതിനോടകം വിഡിയോ 14,000 തവണ റീ ട്വീറ്റ് ചെയ്യപ്പെട്ടു. രണ്ട് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top