12
December 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Gulf

heavy-rain-thunderstorm-alert-in-uae

ഈ ആഴ്ചയില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Published:15 November 2019

മഴയോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചക്കും ഞായറാഴ്ചക്കുമിടയിൽ ന്യൂനമർദ്ദം അന്തരീക്ഷത്തിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും കലാവാസ്ഥ റിപ്പോർട്ടിൽ പറയുന്നു.

ദുബായ്: യുഎഇയിൽ ഈ ആഴ്ച കനത്ത കാറ്റിനും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഉപരിതലത്തിലെ ന്യൂനമർദ്ദം കാരണം രാജ്യത്തെ തീരപ്രദേശങ്ങളും വടക്കൻ പ്രദേശങ്ങളും മേഘാവൃതമാകും. മഴയോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചക്കും ഞായറാഴ്ചക്കുമിടയിൽ ന്യൂനമർദ്ദം അന്തരീക്ഷത്തിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും കലാവാസ്ഥ റിപ്പോർട്ടിൽ പറയുന്നു.

പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം. താഴ്വരകളിൽ നിന്ന് ആളുകൾ മാറി നിൽക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top