14
December 2019 - 12:47 pm IST

Download Our Mobile App

Flash News
Archives

Updates

kudumbashree

മൂ​ന്ന് വ​ര്‍ഷം, 8500 കോ​ടി വാ​യ്പ; ബാ​ങ്കി​ങ് തി​ള​ക്ക​ത്തി​ല്‍ കു​ടു​ബ​ശ്രീ

Published:15 November 2019

# പി.​ബി. ബാ​ലു

ബാ​ങ്കി​ങ് സ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച​രീ​തി​യി​ല്‍ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​നി​താ സം​ര​ഭ​കൂ​ട്ടാ​യ്മ​യാ​യി കു​ടു​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ മാ​റി​യ​ത്.

കൊ​ച്ചി: ബാ​ങ്കി​ങ് സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​ള​ര്‍ച്ച​നേ​ടി കേ​ര​ള​ത്തി​ലെ കു​ട​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍. 2.92 ല​ക്ഷം കു​ടും​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്, അം​ഗ​ങ്ങ​ളാ​യി 43ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ളും.  ഇ​വ​ര്‍ക്ക് ന​ല്‍കി​യ ബാ​ങ്കി​ങ് സ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച​രീ​തി​യി​ല്‍ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​നി​താ സം​ര​ഭ​കൂ​ട്ടാ​യ്മ​യാ​യി കു​ടു​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ മാ​റി​യ​ത്.

2016ല്‍  ​അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്ത ക​ണ​ക്കു​ക​ള്‍ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നും പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി​യി​രു​ന്നു. വാ​യ്പാ  ഇ​ള​വോ​ടെ ന​ല്‍കു​ന്ന  ബാ​ങ്ക് വാ​യ്പ സൗ​ക​ര്യം പ​ല അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ഠ​നം തെ​ള​യി​ച്ചി​രു​ന്നു. അ​തി​നെ തു​ട​ര്‍ന്നാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. വെ​റും നാ​ല് ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ഈ​ടി​ല്ലാ​തെ ബാ​ങ്ക് വാ​യ്പ ല​ഭി​ക്കു​മ്പോ​ള്‍ എ​ന്തി​ന് മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളെ​യോ വ്യ​ക്തി​ക​ളെ​യോ ആ​ശ്ര​യി​ക്ക​ണം? ഇ​താ​യി​രു​ന്നു  ക്യാം​പെ​യ്നി​ന്‍റെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യം. ഞ​ങ്ങ​ളു​ടെ ക്യാം​പെ​യി​നി​ന്‍റെ ഫ​ല​മാ​യി ഇ​പ്പോ​ള്‍ 2.27 ല​ക്ഷം അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളും പ​ലി​ശ​കു​റ​ഞ്ഞ വാ​യ്പ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​തേ ഈ ​മൂ​ന്ന് വ​ര്‍ഷ​ത്തി​ന​കം 78 ശ​ത​മാ​നം ബാ​ങ്ക് ലി​ങ്കേ​ജി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്നു.

 2016-17ല്‍ 59,634 ​അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ 2032.5 കോ​ടി രൂ​പ വാ​യ്പ​യും 2017-18ല്‍ 77,711 ​അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ 2335 കോ​ടി രൂ​പ വാ​യ്പ​യും 2018-19ല്‍ 1,03,211 ​അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ 4132 കോ​ടി രൂ​പ വാ​യ്പ​യും എ​ടു​ത്തു. ആ​കെ 8500 കോ​ടി രൂ​പ​യാ​ണ് ഈ ​വ​ര്‍ഷ​ങ്ങ​ള്‍ക്കൊ​ണ്ട് ബാ​ങ്കി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ വാ​യ്പ​യാ​യി എ​ടു​ത്ത​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 80000ത്തി​ല​ധി​കം അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ 3000 കോ​ടി രൂ​പ​യി​ല​ധി​കം തു​ക​യു​ടെ വാ​യ്പ​യെ​ടു​ക്കു​മെ​ന്നാ​ണ്  പ്ര​തീ​ക്ഷ.  വാ​യ്പ​യെ​ടു​ത്ത കു​ടും​ബ​ശ്രീ സ്ത്രീ​ക​ളി​ല്‍ 99 ശ​ത​മാ​ന​വും കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ബാ​ങ്കു​ക​ളു​ടെ ക​ണ​ക്ക്. ഈ​ടി​ല്ലാ​തെ 8500 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണ് മൂ​ന്നു​വ​ര്‍ഷം കൊ​ണ്ട് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  


വാർത്തകൾ

Sign up for Newsletter



top