12
December 2019 - 3:38 am IST

Download Our Mobile App

Flash News
Archives

Kollywood

jyothika

കാർത്തിക്കൊപ്പം ജ്യോതിക; തമ്പി ടീസർ പുറത്തുവിട്ട് മോഹൻലാൽ

Published:16 November 2019

ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജീത്തുവിനും കാർത്തിയ്ക്കും ജ്യോതികയ്ക്കും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ടീസർ പുറത്തുവിട്ടത്. ഡിസംബറിലാണ് ചിത്രം തിയെറ്ററുകളിലെത്തുക.

ജ്യോതികയും കാർത്തിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം തമ്പിയുടെ ടീസർ പുറത്തുവിട്ട് നടൻ മോഹൻലാൽ. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജീത്തുവിനും കാർത്തിയ്ക്കും ജ്യോതികയ്ക്കും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ടീസർ പുറത്തുവിട്ടത്. ഡിസംബറിലാണ് ചിത്രം തിയെറ്ററുകളിലെത്തുക. ഇന്നലെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൂര്യയും റിലീസ് ചെയ്തിരുന്നു.

ചിത്രത്തിൽ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സൂരജ് സാധനയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശം എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്.


വാർത്തകൾ

Sign up for Newsletter



top