14
December 2019 - 12:46 pm IST

Download Our Mobile App

Flash News
Archives

Cricket

team-india-beats-bangladesh-in-indore-test-cricket-match

ഇൻഡോറിൽ ബംഗ്ലാദേശിനെ കീഴടക്കി ടീം ഇന്ത്യ; ഇന്നിങ്സിനും 130 റൺസിനും ആധികാരിക ജയം

Published:16 November 2019

343 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ബംഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ 213 റണ്‍സിന് പുറത്തായി. രണ്ടു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം.

ഇന്‍ഡോര്‍: ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് ഇന്നിങ്സും 130 റണ്‍സിനും ‌ജയം. 343 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ബംഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ 213 റണ്‍സിന് പുറത്തായി. രണ്ടു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം. 64 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമിന് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് നിരയില്‍ തിളങ്ങാനായത്. രണ്ടു ഇന്നിങ്സിലുമായി ഇന്ത്യയുടെ മുഹമ്മദ് ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി. 

ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 343 റൺസിന്‍റെ ലീഡിനെതിരേ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ 69.2 ഓവറിൽ 213 റണ്‍സിന് എല്ലാവരും പുറത്തായി. ബംഗ്ലദേശിനെ തരിപ്പണമാക്കിയ മുഹമ്മദ് ഷമി- ഇഷാന്ത് ശർമ- ഉമേഷ് യാദവ് ത്രയമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. രണ്ട് ഇന്നിങ്സിലുമായി ബംഗ്ലാദേശിന്‍റെ 14 വിക്കറ്റുകളാണ് പേസ് ത്രയം വീഴ്ത്തിയത്. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇവർക്ക് ഉറച്ച പിന്തുണ നൽകി.

ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. കൂടാതെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഭാഗമായുള്ള തുടർച്ചയായ ആറാം ടെസ്റ്റും ജയിച്ച ഇന്ത്യ 300 പോയിന്‍റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് ആകെ 60 പോയിന്‍റ് മാത്രമാണുള്ളത്. പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 22 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. ഇന്ത്യയുടെയും ബംഗ്ലദേശിന്‍റെയും ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് കൂടിയാണിത്.


വാർത്തകൾ

Sign up for Newsletter



top