12
December 2019 - 4:29 am IST

Download Our Mobile App

Flash News
Archives

Religious

sabarimala-ayyappan

വൃ​ശ്ചി​ക​പ്പു​ല​രി​യു​ടെ വി​ശ്വാ​സ​നാ​ളു​ക​ളി​ലേ​ക്ക്

Published:17 November 2019

# അ​നൂ​പ് കെ. ​മോ​ഹ​ന്‍

കൂ​പ്പി​യ കൈ​ക​ളു​ടെ പി​ന്നി​ല്‍ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​യു​ന്നു. വൃ​ശ്ചി​ക രാ​വി​ന്‍റെ മ​ഞ്ഞി​ല്‍ ഒ​രു മ​ഹാ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ല്‍ ന​ട മെ​ല്ലെ അ​ട​യു​ന്നു. അ​പ്പോ​ഴും തൊ​ഴു​തി​റ​ങ്ങി​യ​വ​ര്‍ മ​ല താ​ണ്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല...​

"ശ്രി​ത​ജ​ന​പ്രി​യം ചി​ന്തി​ത​പ്ര​ദം
ശ്രു​തി​വി​ഭൂ​ഷ​ണം സാ​ധു​ജീ​വ​നം
ശ്രു​തി​മ​നോ​ഹ​രം ഗീ​ത​ലാ​ല​സം
ഹ​രി​ഹ​രാ​ത്മ​ജം ദേ​വ​മാ​ശ്ര​യേ ''

മ​ല​മു​ക​ളി​ല്‍ മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ല്‍ ഒ​രു പ​ക​ലൊ​ടു​ങ്ങു​ന്നു.
ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​ടെ ശ​ബ്ദ​ഘോ​ഷ​ത്തി​ര​ക​ളി​ല്‍ സ​ര്‍വ​ര്‍ക്കും ആ​ശ്ര​യ​മാ​യി കാ​ത്തി​രി​ക്കു​ന്ന ഒ​രാ​ള്‍ ഉ​റ​ങ്ങാ​ന്‍ ഒ​രു​ങ്ങു​ന്നു. കീ​ര്‍ത്ത​നം താ​രാ​ട്ടാ​യി മാ​റു​ന്നു. നി​ര്‍മാ​ല്യ​നേ​രം മു​ത​ല്‍ അ​ത്താ​ഴ​പൂ​ജ​യ്ക്ക​പ്പു​റ​വും മ​ല​ക​യ​റി വ​രു​ന്ന ഭ​ക്ത​ര്‍ക്കു വേ​ണ്ടി വീ​ണ്ടും ഉ​ണ​രാ​നാ​യി... വ്ര​ത​പു​ണ്യ​ത്തി​ന്‍റെ കാ​ന​ന​പാ​ത താ​ണ്ടി​യെ​ത്തു​ന്ന​വ​ര്‍ക്കു ദ​ര്‍ശ​ന​ത്തി​ന്‍റെ സു​കൃ​തം ന​ല്‍കാ​നാ​യി... കൂ​പ്പി​യ കൈ​ക​ളു​ടെ പി​ന്നി​ല്‍ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​യു​ന്നു. വൃ​ശ്ചി​ക രാ​വി​ന്‍റെ മ​ഞ്ഞി​ല്‍ ഒ​രു മ​ഹാ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ല്‍ ന​ട മെ​ല്ലെ അ​ട​യു​ന്നു. അ​പ്പോ​ഴും തൊ​ഴു​തി​റ​ങ്ങി​യ​വ​ര്‍ മ​ല താ​ണ്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല...​പു​ഴ​യും കാ​ടും ക​ട​ന്ന് എ​ത്ര​യോ പേ​ര്‍ മ​ല​ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പു​ണ്യ​പാ​പ​ച്ചു​മ​ടു​ക​ളി​ല്‍ മു​റു​കെ​പ്പി​ടി​ച്ച് മ​ല​മു​ക​ളി​ല്‍ എ​വി​ടെ​യോ വ​ച്ച് പ​ര​സ്പ​രം ക​ട​ന്നു പോ​കു​ന്ന​വ​ര്‍....

വി​ശ്വാ​സ​ത്തി​ന്‍റെ വ​ര​മ്പി​ലൂ​ടെ

ഇ​ട​റി​വീ​ഴാ​ന്‍ പാ​ടി​ല്ലാ​ത്ത വി​ശ്വാ​സ​കാ​ല​ത്തി​ന്‍റെ വ​ര​മ്പി​ലൂ​ടെ​യു​ള്ള യാ​ത്ര തു​ട​ങ്ങു​ക​യാ​ണ്, ഒ​രി​ക്ക​ല്‍ക്കൂ​ടി. ശ​ബ​രി​മ​ല വ്യ​ത്യ​സ്ത​മാ​യ ഇ​മേ​ജാ​ണ് മ​ല​ക​യ​റു​ന്ന​വ​ര്‍ക്കും മ​ല​ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്കും. ഈ​ശ്വ​ര​നും ഈ​ശ്വ​ര​നെ കാ​ണാ​നെ​ത്തു​ന്ന​വ​രും സ്വാ​മി​യാ​യി മാ​റു​ന്ന ഇ​ടം. ജീ​വി​ത​ത്തി​ന്‍റെ ക​ഠി​ന​പാ​ത​ക​ള്‍ പി​ന്നി​ട്ട്, വി​ശ്വാ​സ​ത്തി​ന്‍റെ കാ​ന​ന​പാ​ത​ക​ള്‍ താ​ണ്ടി, ഒ​ടു​വി​ല്‍ ദ​ര്‍ശ​ന​പു​ണ്യ​ത്താ​ല്‍ മ​ന​സി​ന്‍റെ ശ്രീ​കോ​വി​ലി​ല്‍ സം​തൃ​പ്തി​യു​ടെ നി​റ​ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കാ​ന്‍ ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ തീ​ര്‍ഥാ​ട​നം. വൃ​ശ്ചി​ക​പ്പു​ല​രി​യു​ടെ വി​ശ്വാ​സ​നാ​ളു​ക​ളി​ല്‍ ശ​ബ​രി​മ​ല എ​ന്ന ഏ​ക​ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​രു​മു​ടി​ക്കെ​ട്ടു​ക​ള്‍ നി​റ​യു​ന്നു.​

വ്ര​തം നോ​ക്കു​ന്ന​തി​നും ഇ​രു​മു​ടി​ക്കെ​ട്ടു നി​റ​യ്ക്കു​ന്ന​തി​നും ശ​ര​ണ​മ​ന്ത്ര​ങ്ങ​ള്‍ ഏ​റ്റു​വി​ളി​ക്കു​ന്ന​തി​നു​മ​പ്പു​റം ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​ക്കാ​ലം മ​ന​സി​ല്‍ നി​റ​യ്ക്കു​ന്നു​ണ്ട് ഒ​രു​പാ​ടു ജീ​വി​ത​ചി​ത്ര​ങ്ങ​ള്‍.​വൃ​ശ്ചി​ക​ത്ത​ണു​പ്പി​ന്‍റെ അ​ര്‍ധ​രാ​ത്രി​ക​ളി​ല്‍ നി​ശ​ബ്ദ​ത​യെ ഭേ​ദി​ച്ച് അ​ങ്ങ​ക​ലെ നി​ന്നൊ​ഴു​കി വ​രു​ന്ന ശാ​സ്താം​പാ​ട്ടി​ന്‍റെ​യും ചി​ന്തു​പാ​ട്ടി​ന്‍റെ​യും അ​വ്യ​ക്ത​മാ​യ വ​രി​ക​ള്‍, അ​യ്യ​പ്പ​ന്‍ വി​ള​ക്ക് എ​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ അ​ന്ത്യ​ത്തി​ല്‍ തി​ള​ച്ചെ​ണ്ണെ​യി​ല്‍ നി​ന്ന് അ​പ്പം വാ​രു​ന്ന വാ​വ​രു​ടെ ആ​വാ​ഹ​നം, പു​ല​ര്‍ച്ചെ അ​ജ്ഞാ​ത​മാ​യ വാ​ഹ​ന​ത്തി​ല്‍ അ​ക​ന്ന​ക​ന്നു ശ​ബ​രി​മ​ല​യ്ക്കു പോ​കു​ന്ന ശ​ര​ണം വി​ളി​ക​ള്‍, പി​ന്നെ, മ​ല​യി​ല്‍ അ​യ്യ​പ്പ​ന്മാ​ര്‍ പെ​രു​കു​മ്പോ​ള്‍ മ​ഞ്ഞി​റ​ങ്ങി നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തു​കൊ​ണ്ടാ​ണു അ​തി​രാ​വി​ലെ ത​ണു​പ്പു കൂ​ടു​ന്ന​തെ​ന്ന് ആ​രോ പ​ക​ര്‍ന്നു ത​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ കൗ​തു​കം.​വ്ര​തം തെ​റ്റി​യാ​ല്‍ പു​ലി പി​ടി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സ​ന്ദേ​ഹ​മി​ല്ലാ​ത്ത ബാ​ല്യം.

തീ​വ്ര വ്ര​ത​ത്തി​ല്‍ ഇ​ള​വു​ക​ള്‍ കാം​ക്ഷി​ച്ച കൗ​മാ​രം. നി​രീ​ശ്വ​ര വി​ശ്വാ​സ​ങ്ങ​ളി​ല്‍ ഇ​ട​യ്ക്കി​ടെ ദൈ​വ​ഭ​യ​ത്തി​ന്‍റെ നി​ലാ​വു പ​ര​ന്ന യൗ​വ​നം. സ​ന്ദേ​ഹി​യാ​യ അ​വി​ശ്വാ​സി​യാ​യി തു​ട​രേ​ണ്ട ശി​ഷ്ട​കാ​ലം. ഒ​ടു​വി​ല്‍ ജീ​വി​ത​ഭാ​ര​ത്തി​ന്‍റെ കാ​ന​ന​വ​ഴി​യി​ലൂ​ടെ ആ​ശ്വാ​സ​ത്തി​ന്‍റെ അ​ത്താ​ണി തേ​ടി മ​ല ക​യ​റ്റം. ഓ​രോ കാ​ല​ത്തി​നും ജീ​വി​ത​ക്കാ​ഴ്ച​യു​ടെ വ്യ​ത്യ​സ്ത ഫ്രെ​യ്മു​ക​ള്‍. ശ​ബ​രി​മ​ല ഒ​രേ സ​മ​യം വി​ശ്വാ​സ​വും ആ​ശ്വാ​സ​വു​മാ​കു​ന്നു​ണ്ടാ​കാം ഒ​രു​പാ​ടു പേ​ര്‍ക്ക്. മ​ണ്ഡ​ല​കാ​ല​ത്തു ഹോ​ട്ട​ല്‍ അ​യ്യ​പ്പാ​സ്(​വെ​ജി​റ്റേ​റി​യ​ന്‍)​എ​ന്നു പേ​രു മാ​റ്റു​ന്ന ഹോ​ട്ട​ലു​ക​ള്‍ മു​ത​ല്‍ പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ നീ​ളു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ വ​രെ ശ​ബ​രി​മ​ല​യു​ടെ സാ​ന്നി​ധ്യ​ത്താ​ല്‍ ജീ​വി​ത​ത്തി​ന്‍റെ ക​രി​മ​ല താ​ണ്ടു​ന്ന​വ​രാ​ണ്.

ഓ​ണ്‍ലൈ​ന്‍ ദ​ര്‍ശ​നം

ക്യൂ ​നി​ല്‍ക്കാ​തെ എ​ളു​പ്പം ദ​ര്‍ശ​നം നേ​ടാ​നാ​യി ഇ​ന്‍റ​ര്‍നെ​റ്റി​ലൂ​ടെ ബു​ക്ക് ചെ​യ്യാ​മെ​ന്ന പൊ​ലീ​സ് സ​ഹാ​യം ഇ​ത്ത​വ​ണ​യു​മു​ണ്ട് ശ​ബ​രി​മ​ല​യി​ല്‍.  ഒ​രു കാ​ല​ത്തു ദു​ഷ്‌​ക്ക​ര​മാ​യി​രു​ന്നു ശ​ബ​രി​മ​ല യാ​ത്ര, യ​ഥാ​ര്‍ഥ​ത്തി​ല്‍ തീ​ര്‍ഥാ​ട​ന​ത്തി​ന്‍റെ എ​ല്ലാ ദു​രി​ത​ങ്ങ​ളും താ​ണ്ട​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ സൗ​ക​ര്യ​ങ്ങ​ളേ​റി, യാ​ത്ര​യു​ടെ സു​ര​ക്ഷി​ത​ത്വ​വും. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ല്‍ സാ​ങ്കേ​തി​ക​ത​യു​ടെ സ്വാ​ധീ​നം എ​റു​മ്പോ​ള്‍ സൗ​ക​ര്യം വ​ര്‍ധി​പ്പി​ക്ക​ലി​ന്‍റെ അ​ടു​ത്ത​പ​ടി​യി​ലേ​ക്കു കൂ​ടി അ​ധി​കൃ​ത​ര്‍ ക​ട​ക്കു​ന്നു, ഓ​ണ്‍ലൈ​ന്‍ ക്യൂ ​നി​ല്‍ക്ക​ലി​ലൂ​ടെ. ഇ​തൊ​ന്നു​മി​ല്ലാ​തെ ക​ഠി​ന​വ്ര​ത​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ കാ​ന​ന​പാ​ത താ​ണ്ടി ദ​ര്‍ശ​നം ക​ണ്ടു മ​ട​ങ്ങി​യ​വ​രു​ണ്ടെ​ന്ന് ഓ​ര്‍ക്കു​ന്ന​തും ന​ല്ല​ത്.

ഡ​യ​ല​ര്‍ ടോ​ണി​ലും ഹ​രി​വ​രാ​സ​നം...

ശ​ബ​രി​മ​ല​ക്കാ​ല​ത്തി​ന്‍റെ സൂ​ച​ന​ക​ള്‍ എ​ങ്ങും ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ക​റു​ത്ത​മു​ണ്ടും രു​ദ്രാ​ക്ഷ​മാ​ല​യും ഇ​രു​മു​ടി​യു​മൊ​ക്കെ പ​തി​വു​പോ​ലെ ക​ട​ക​ളി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഡ​യ​ല​ര്‍ ടോ​ണു​ക​ളി​ല്‍ പാ​തി മു​റി​ഞ്ഞ ഹ​രി​വ​രാ​സ​നം...​പാ​ട്ടി​ന്‍റെ മ​ണ്ഡ​ല​ക്കാ​ലം കൂ​ടി​യാ​ണി​ത്. അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ക്കു താ​ത്പ​ര്യ​മേ​റു​ന്ന സ​മ​യം. പ​തി​വു​തെ​റ്റി​ക്കാ​തെ ഇ​ക്കു​റി​യും ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മ​ഹാ​പ്ര​ള​യം. ഒ​രു സീ​സ​ണ​ല്‍ സം​ഭ​വ​മാ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തി​ല്‍ എ​ക്കാ​ല​വും ഓ​ര്‍മി​ക്ക​പ്പെ​ടു​ന്ന എ​ത്ര​യോ അ​യ്യ​പ്പ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍.

ഉ​ദി​ച്ചു​യ​ര്‍ന്നു മാ​മ​ല മേ​ലേ...
പാ​പം മ​റി​ച്ചി​ട്ടാ​ല്‍ പ​മ്പ...
നി​ലാ​വേ വാ ​ഈ പ​മ്പാ​തീ​ര​ത്ത് വി​രി വ​ച്ചു താ.....​അ​ങ്ങ​നെ എ​ത്ര​യോ പാ​ട്ടു​ക​ള്‍

ഇ​നി വി​ശ്വാ​സ​ത്തി​ന്‍റെ ഇ​രു​മു​ടി​ക്കെ​ട്ടു മു​റു​കു​ന്ന നാ​ളു​ക​ള്‍. ശ​ര​ണ​മ​ന്ത്ര​ങ്ങ​ള്‍ ഉ​റ​ക്കെ വി​ളി​ച്ചു ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​മാ​കാം. പ​മ്പ​യി​ല്‍ പാ​പം ക​ഴു​കാം. ക​രി​മ​ല​യും നീ​ലി​മ​ല​യും താ​ണ്ടാം.

ഒ​ടു​വി​ല്‍,

ആ ​സ​ന്നി​ധി​യി​ലെ​ത്തു​മ്പോ​ള്‍ മ​ന​സും ശ​രീ​ര​വും ഒ​രു വാ​ക്ക് വാ​യി​ക്കാ​ന്‍ പ​രു​വ​പ്പെ​ട്ടി​രി​ക്കും, ത​ത്ത്വ​മ​സി. അ​തൊ​രു തി​രി​ച്ച​റി​വാ​ണ്, ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​നം ആ ​തി​രി​ച്ച​റി​വി​ലേ​ക്കാ​ണ്. അ​വ​ന​വ​നി​ല്‍ ഈ​ശ്വ​ര​നെ ക​ണ്ടെ​ത്തി​ത്ത​രു​ന്ന സു​കൃ​ത​ത്തി​ലേ​ക്കു​ള്ള തീ​ര്‍ഥാ​ട​നം.


വാർത്തകൾ

Sign up for Newsletter



top