14
December 2019 - 1:01 pm IST

Download Our Mobile App

World

240-isis-militants-surrender-to-afghan-government
ഫയൽ ചിത്രം

അഫ്ഗാനിസ്ഥാനില്‍ 241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി

Published:16 November 2019

നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഇവർ കീഴടങ്ങിയത്.

കാബുൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയിൽ അംഗമായ 241 പേർ സർക്കാരിന് മുന്നിൽ കീഴടങ്ങി. നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഇവർ കീഴടങ്ങിയത്. അഫ്ഗാൻ സൈന്യം വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കീഴടങ്ങിയവരിൽ 71 പുരുഷന്മാരും 63 സ്ത്രീകളും 107 കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങൾക്കിടെ സർക്കാരിന് മുന്നിൽ കീഴടങ്ങിയ ഐഎസ് പ്രവർത്തകരുടെ ഏറ്റവും വലിയ സംഖ്യയാണിതെന്നാണ് റിപ്പോർട്ട്. അതേസമയം മേഖലയിൽ സജീവമായ ഐഎസ് ഭീകരർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top