14
December 2019 - 1:13 pm IST

Download Our Mobile App

Updates

bil-gates

അ​തി​സ​മ്പ​ന്ന​ൻ ബി​ൽ ഗേ​റ്റ്സ് ത​ന്നെ

Published:16 November 2019

ആ​മോ​സോ​ണ്‍ഡോ​ട്ട്‌​കോ​മി​ന്‍റെ ജെ​ഫ് ബെ​സോ​സാ​യി​രു​ന്നു ര​ണ്ടു​വ​ര്‍ഷം ഈ ​സ്ഥാ​നം നി​ല​നി​ര്‍ത്തി​യി​രു​ന്ന​ത്. ഒ​ക്റ്റോ​ബ​ര്‍ 25ന് ​പെ​ന്‍റ​ഗ​ണി​ന്‍റെ 10 ബി​ല്യ​ണ്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ക്ലൗ​ണ്ട് കം​പ്യൂ​ട്ടി​ങ് ക​രാ​ര്‍ ല​ഭി​ച്ചി​രു​ന്നു.

ന്യൂ​യോ​ര്‍ക്ക്: മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നാ​യ ബി​ല്‍ ഗേ​റ്റ്‌​സ് ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ വ്യ​ക്തി​യാ​യി. ആ​മോ​സോ​ണ്‍ഡോ​ട്ട്‌​കോ​മി​ന്‍റെ ജെ​ഫ് ബെ​സോ​സാ​യി​രു​ന്നു ര​ണ്ടു​വ​ര്‍ഷം ഈ ​സ്ഥാ​നം നി​ല​നി​ര്‍ത്തി​യി​രു​ന്ന​ത്. ഒ​ക്റ്റോ​ബ​ര്‍ 25ന് ​പെ​ന്‍റ​ഗ​ണി​ന്‍റെ 10 ബി​ല്യ​ണ്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ക്ലൗ​ണ്ട് കം​പ്യൂ​ട്ടി​ങ് ക​രാ​ര്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഓ​ഹ​രി വി​ല 4 ശ​ത​മാ​നം കു​തി​ച്ചു. പെ​ന്‍റ​ഗ​ണി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി വി​ല​യി​ല്‍ ര​ണ്ടു​ശ​ത​മാ​നം താ​ഴ്ച​യു​ണ്ടാ​യി. 

ബ്ലൂം​ബ​ര്‍ഗ് ബി​ല്യ​ണ​യ​ര്‍ സൂ​ചി​ക പ്ര​കാ​രം ബി​ല്‍ ഗേ​റ്റ്‌​സി​ന്‍റെ സ​മ്പ​ത്ത് ഇ​തോ​ടെ 110 ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍ന്നു. ബെ​സോ​സി​ന്‍റെ സ​മ്പ​ത്ത് 108.7 ബി​ല്യ​ണ്‍ ഡോ​ള​റാ​കു​ക​യും ചെ​യ്തു. ന​ട​പ്പ് വ​ര്‍ഷം മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഓ​ഹ​രി വി​ല​യി​ല്‍ 48 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ച​യു​ണ്ടാ​യ​ത്. 

മെ​ക്ക​ന്‍സി​യു​മാ​യി വി​വാ​ഹ​മോ​ച​നം ന​ട​ന്നി​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ബെ​സോ​സി​ന്‍റെ സ​മ്പ​ത്ത് ഇ​തി​ല്‍കൂ​ടു​ത​ലു​ണ്ടാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് 49 കാ​രി​യാ​യ മെ​ക്ക​ന്‍സി​യു​മാ​യി ബെ​സോ​സ് വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള അ​മ​സോ​ണ്‍ ഓ​ഹ​രി​യു​ടെ നാ​ലി​ലൊ​ന്ന് ഭാ​ഗം മെ​ക്ക​ന്‍സി​ക്ക് ന​ല്‍കി​യ​താ​ണ് ബെ​സോ​സി​ന്‍റെ സ​മ്പ​ത്തി​നെ ബാ​ധി​ച്ച​ത്. എ​ന്നാ​ല്‍ ഗേ​റ്റ്‌​സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി 35 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് ബി​ല്‍ ആ​ൻ​ഡ് മെ​ലി​ന്‍റ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന് ഇ​തു​വ​രെ കൈ​മാ​റി​യ​ത്.  


വാർത്തകൾ

Sign up for Newsletter



top