14
December 2019 - 12:49 pm IST

Download Our Mobile App

Flash News
Archives

Other news

kayikotsavam

പാലക്കാട്- എറണാകുളം : ഇഞ്ചോടിഞ്ച്

Published:16 November 2019

# സ്വ​ന്തം ലേഖകൻ

പ​തി​വ് പോ​ലെ നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ എ​റ​ണാ​കു​ള​വും പാ​ല​ക്കാ​ടും ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യ​ദി​നം മു​ന്നി​ട്ട് നി​ന്ന​ത് ക​രി​മ്പ​ന​യു​ടെ നാ​ട്ടു​കാ​ര്‍ ത​ന്നെ. റെ​ക്കോ​ഡു​ക​ള്‍ കു​ത്ത​നെ കു​റ​ഞ്ഞെ​ങ്കി​ലും ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന് ത​ന്നെ​യാ​ണ് ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്ക് ആ​ദ്യ ദി​നം സാ​ക്ഷ്യം വ​ഹി​ച്ച​ത്

ക​ണ്ണൂ​ര്‍: പ്ര​തി​ഭ​ക​ളു​ടെ പു​ത്ത​ന്‍ താ​രോ​ദ​യ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​റു​പ​ത്തി​മൂ​ന്നാ​മ​തു സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ല്‍സ​വ​ത്തി​ന് ക​ണ്ണൂ​രി​ല്‍  വ​ര്‍ണാ​ഭ തു​ട​ക്കം. പ​തി​വ് പോ​ലെ നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ എ​റ​ണാ​കു​ള​വും പാ​ല​ക്കാ​ടും ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യ​ദി​നം മു​ന്നി​ട്ട് നി​ന്ന​ത് ക​രി​മ്പ​ന​യു​ടെ നാ​ട്ടു​കാ​ര്‍ ത​ന്നെ. റെ​ക്കോ​ഡു​ക​ള്‍ കു​ത്ത​നെ കു​റ​ഞ്ഞെ​ങ്കി​ലും ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന് ത​ന്നെ​യാ​ണ് ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്ക് ആ​ദ്യ ദി​നം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

പാ​ല​ക്കാ​ടും എ​റ​ണാ​കു​ള​വും പിന്നെ മാർ ബേസിലും

അ​റു​പ​ത്തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ​റ​ണാ​കു​ള​വും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പാ​ല​ക്കാ​ടും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്. സ​മീ​പ​കാ​ല​ത്തെ​പ്പോ​ലെ ത​ന്നെ പ​തി​വ് തെ​റ്റി​ക്കാ​തെ  മീ​റ്റി​ലെ ആ​ദ്യ സ്വ​ര്‍ണ​ത്തി​ന് ഉ​ട​മ​യാ​യ​ത് കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ സ്‌​കൂ​ളാ​യി​രു​ന്നു. ആ​ദ്യ ഇ​ന​മാ​യ സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ ഒ​ന്നാ​മ​തോ​ടി​യെ​ത്തി മാ​ര്‍ബേ​സി​ല്‍ സ്‌​കൂ​ളി​ലെ എ​ന്‍.​വി അ​മി​താ​ണ് ആ​ദ്യ സ്വ​ര്‍ണ​ത്തി​ന് അ​വ​കാ​ശി​യാ​യ​ത്. 8 മി​നി​റ്റ് 46.49 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് അ​മി​ത് പൊ​ന്ന​ണി​ഞ്ഞ​ത്. പി​ന്നീ​ട് ന​ട​ന്ന മ​ല്‍സ​ര​ങ്ങ​ളി​ല്‍ വീ​ണ്ടും ഒ​രു സ്വ​ര്‍ണ​വും   ര​ണ്ടു വെ​ള്ളി​യും കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ത്ത 12 പോ​യി​ന്‍റു​മാ​യാ​ണ് മാ​ര്‍ബേ​സി​ല്‍ ആ​ദ്യ​ദി​ന​ത്തെ കു​തി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. ഉ​ഷ സ്‌​കൂ​ളി​ന്‍റെ ക​രു​ത്തി​ലി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് പൂ​വ​മ്പാ​യി എ​എം​എ​ച്ച്എ​സും പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി എ​ച്ച്എ​സ്എ​സ് ഒ​രു സ്വ​ര്‍ണ​വും ര​ണ്ട് വെ​ള്ളി​യു​മ​ട​ക്കം 11 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​ത്.

ആ​ണ്‍കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ ക​ണ്ണൂ​ര്‍ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് ഇ​ള​വ​യൂ​രി​ലെ വി​ഷ്ണു ബി​ജു (8 മി​നി​റ്റ്  49.18 സെ​ക്ക​ന്‍ഡ്) വെ​ള്ളി​യും പാ​ല​ക്കാ​ട് പ​റ​ളി​യി​ലെ കെ.​അ​ഖി​ല്‍ (8 മി​നി​റ്റ് 56.41 സെ​ക്ക​ന്‍ഡ്) വെ​ങ്ക​വും നേ​ടി. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഇ​തേ ഇ​ന​ത്തി​ല്‍ പാ​ല​ക്കാ​ട് ക​ല്ല​ടി​യി​ലെ സി.​ചാ​ന്ദി​നി​ക്കാ​ണ് (10 മി​നി​റ്റ്45.37 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം. തി​രു​വ​ന​ന്ത​പു​രം സാ​യ്യി​ലെ മി​ന്നു പി.​റോ​യി (10 മി​നി​ട്ട് 47.45 സെ​ക്ക​ന്‍ഡ്) വെ​ള്ളി​യും പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ലെ അ​ന​ന്യ എ​സ്. (10 മി​നി​റ്റ് 59.21 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ജൂ​നി​യ​ര്‍ വി​ഭാ​ഗം ആ​ണ്‍കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ പാ​ല​ക്കാ​ട് ജി​എ​ച്ച്എ​സ്എ​സ് പ​ട്ട​ഞ്ചേ​രി​യി​ലെ ജെ. ​റി​ജോ​യ് (9 മി​നി​റ്റ് 2.90 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണ​വും പാ​ല​ക്ക​ട് പ​റ​ളി​യി​ലെ കെ.​അ​രു​ണ്‍ (9 മി​നി​റ്റ് 6.1 സെ​ക്ക​ന്‍ഡ്) വെ​ള്ളി​യും ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം അ​ഭി​ഷേ​ക് ജോ​ണ്‍ മാ​ത്യു (9 മി​നി​റ്റ് 6.30 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ല​വും നേ​ടി.

ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ക​ട്ടി​പ്പാ​റ​യി​ലെ കെ.​പി. സ​നി​ക സ്വ​ര്‍ണ​വും (10 മി​നി​റ്റ് 31.83 സെ​ക്ക​ന്‍ഡ്) അ​ന​ശ്വ​ര ഗ​ണേ​ശ​ന്‍ വെ​ള്ളി​യും (10 മി​നി​ട്ട് 38.34 സെ​ക്ക​ന്‍ഡ്) നേ​ടി. കോ​ട്ട​യം എ​സ്.​എം.​വി എ​ച്ച്.​എ​സ് പൂ​ഞ്ഞാ​റി​ലെ ദേ​വി​ക ബെ​ന്നി​നാ​ണ്  മി​നി​റ്റ് 39.39 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം.

പേ​രെ​ഴു​തി​ച്ചേ​ര്‍ത്ത് മൂ​ന്നു പ്ര​തി​ഭ​ക​ള്‍

മൂ​ന്നു കൗ​മാ​ര പ്ര​തി​ഭ​ക​ളാ​ണ് അ​റു​പ​ത്തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ ദി​നം ത​ന്നെ റെ​ക്കോ​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക വ​ഴി കാ​യി​ക ഭൂ​പ​ട​ത്തി​ല്‍ സ്വ​ന്തം പേ​രെ​ഴു​തി​ച്ചേ​ര്‍ത്ത​ത്. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ തൃ​ശൂ​ര്‍നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ന്‍സി സോ​ജ​നാ​യി​രു​ന്നു മീ​റ്റി​ലെ ആ​ദ്യ റെ​ക്കോ​ഡി​നു​ട​മ​യാ​യ​ത്. 6.24 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ആ​ന്‍സി റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 2012-ല്‍ ​തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലെ ജെ​നി​മോ​ള്‍ ജോ​യ് സ്ഥാ​പി​ച്ച 5.91 മീ​റ്റ​റി​ന്‍റെ റെ​ക്കോ​ഡാ​ണ് ആ​ന്‍സി തി​രു​ത്തി​യ​ത്.  

വെ​ള്ളി നേ​ടി​യ മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സി​ലെ പി.​എ​സ്.  പ്ര​ഭാ​വ​തി​യും 6.05 മീ​റ്റ​ര്‍ ചാ​ടി നി​ല​വി​ലെ റെ​ക്കോ​ഡ് മ​റി​ക​ട​ന്നു. സ​ബ് ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ഉ​ഷ സ്‌​കൂ​ളി​ലെ ശാ​രി​ക സു​നി​ല്‍കു​മാ​ര്‍ 59.55 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് റെ​ക്കോ​ഡി​ന് അ​വ​കാ​ശി​യാ​യ​ത്. 2015-ല്‍ ​സി. ചി​ത്ര സ്ഥാ​പി​ച്ച 59.60 സെ​ക്ക​ന്‍ഡിന്‍റെ റെ​ക്കോ​ഡാ​ണ് ശാ​രി​ക സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ എ​റ​ണാ​കുു​ളം പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്പോ​ര്‍ട്സ് അ​ക്കാ​ദ​മി​യി​ലെ ടി.​ജെ. ജോ​സ​ഫാ​ണ് ഇ​ന്ന​ലെ പി​റ​ന്ന മൂ​ന്നാം റെ​ക്കോ​ഡി​ന് അ​വ​കാ​ശി​യാ​യ​ത്. 7.59 മീ​റ്റ​ര്‍ ചാ​ടി​യ ജോ​സ​ഫി​ന്‍റെ കു​തി​പ്പി​ന് മു​ന്നി​ല്‍ പ​ഴ​ങ്ക​ഥ​യാ​യ​ത് 2014-ല്‍ ​കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ ജോ​ഫി​ന്‍. കെ.​ജെ സ്ഥാ​പി​ച്ച 7.51 മീ​റ്റ​ര്‍ ദൂ​രം. 


വാർത്തകൾ

Sign up for Newsletter



top