13
July 2020 - 4:49 am IST

Download Our Mobile App

Other news

ansi-vs-prabhavati

ആ​ൻ​സി Vs പ്രഭാവതി : ത്രി​ല്ല​ര്‍ ഓ​ണ്‍ നെ​ക്‌​സ്റ്റ് സ്റ്റേജ്...

Published:16 November 2019

# എം ​എം സ​ലാം

 2014ല്‍ ​തി​രു​വ​ന​ന്ത​പു​രം എ​ല്‍എ​ന്‍സി​പി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ല്‍സ​രി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ലോ​ങ്ജം​പി​ല്‍ ഇ​രു​വ​രും ആ​ദ്യ​മാ​യി മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. അ​ന്നു പ്ര​ഭാ​വ​തി സ്വ​ര്‍ണ​മ​ണി​ഞ്ഞ​പ്പോ​ള്‍ വെ​ങ്ക​ലം തൃ​പ്തി​പ്പെ​ടാ​നാ​യി​രു​ന്നു ആ​ന്‍സി​യു​ടെ വി​ധി.

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ ആ​റ് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​ക​ളി​ലാ​യി ഏ​വ​രും  ഏ​റ്റ​വും ആ​കാം​ഷ​യോ​ടെ കാ​ണു​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​മേ​തെ​ന്നു ചോ​ദി​ച്ചാ​ൽ ഒ​ന്നേ​യു​ള്ളൂ.  തൃ​ശൂ​രു​കാ​രി ആ​ന്‍സി​യും മ​ല​പ്പു​റ​ത്തു​കാ​രി പ്ര​ഭാ​വ​തി​യും ത​മ്മി​ല്‍ ന​ട​ന്നി​രു​ന്ന​ത്. 100,200 മീ​റ്റ​റു​ക​ളി​ലും ലോ​ങ്ജം​പി​ലും ഇ​രു​വ​രും നി​ര​വ​ധി ത​വ​ണ മു​ഖാ​മു​ഖം പോ​രി​നി​റ​ങ്ങി​യ​പ്പോ​ള്‍ സ്വ​ര്‍ണ​മോ വെ​ള്ളി​യോ വെ​ങ്ക​ല​മോ ഇ​വ​രി​ലാ​രെ​ങ്കി​ലും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ക​ണ്ണൂ​രി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന 63ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ഈ ​മു​ഖാ​മു​ഖ പോ​രാ​ട്ട​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ക്കു​ക​യാ​ണ്. 

സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ലും ഈ ​ര​ണ്ടു കൗ​മാ​ര പ്ര​തി​ഭ​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ദേ​ശീ​യ റെ​ക്കോ​ഡി​നേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ആ​ന്‍സി സോ​ജ​ന്‍ ഒ​ന്നാ​മ​തും ഇ​തേ പ്ര​ക​ട​ന​വു​മാ​യി പ്ര​ഭാ​വ​തി ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.  2014ല്‍ ​തി​രു​വ​ന​ന്ത​പു​രം എ​ല്‍എ​ന്‍സി​പി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ല്‍സ​രി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ലോ​ങ്ജം​പി​ല്‍ ഇ​രു​വ​രും ആ​ദ്യ​മാ​യി മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. അ​ന്നു പ്ര​ഭാ​വ​തി സ്വ​ര്‍ണ​മ​ണി​ഞ്ഞ​പ്പോ​ള്‍ വെ​ങ്ക​ലം തൃ​പ്തി​പ്പെ​ടാ​നാ​യി​രു​ന്നു ആ​ന്‍സി​യു​ടെ വി​ധി. എ​ന്നാ​ല്‍ പി​റ്റേ വ​ര്‍ഷം ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോ​ങ്ജം​പി​ല്‍ സ്വ​ര്‍ണ​നേ​ട്ട​ത്തോ​ടെ ആ​ന്‍സി ഒ​ന്നാ​മ​തെ​ത്തി. അ​തേ മേ​ള​യി​ല്‍ പ്ര​ഭാ​വ​തി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. 2016ല്‍ ​വീ​ണ്ടും ആ​ന്‍സി ഒ​ന്നാ​മ​തും പ്ര​ഭാ​വ​തി മൂ​ന്നാ​മ​തു​മെ​ത്തി. മാ​തി​ര​പ്പി​ള്ളി സ്‌​കൂ​ളി​ലെ സാ​ന്ദ്രാ​ബാ​ബു​വാ​യി​രു​ന്നു ഇ​തി​നി​ട​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ര്‍ഹ​യാ​യ​ത്. 2017ലെ ​സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സാ​ന്ദ്ര​ബാ​ബു ഒ​ന്നാ​മ​തും ആ​ന്‍സി ര​ണ്ടാ​മ​തും പ്ര​ഭാ​വ​തി മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മീ​റ്റി​ല്‍ വീ​ണ്ടും പ്ര​ഭാ​വ​തി സ്വ​ര്‍ണ​വും സാ​ന്ദ്ര വെ​ള്ളി​യും ആ​ന്‍സി വെ​ങ്ക​ല​വും ക​ഴു​ത്തി​ല​ണി​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ മീ​റ്റു​ക​ളും ജൂ​നി​യ​ര്‍ മീ​റ്റു​ക​ളു​മെ​ല്ലാം ഇ​വ​ര്‍ ത​മ്മി​ലു​ള്ള ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ രം​ഗ​ത്തെ മ​ത്സ​രം അ​വ​സാ​നി​ച്ചാ​ലും കോ​ള​ജ് ത​ല​ത്തി​ല്‍ ത​ങ്ങ​ള്‍ ഇ​രു​വ​രും ഇ​നി​യും മു​ഖാ​മു​റ​ഖ​മെ​ത്തു​മെ​ന്ന് മ​ല​പ്പു​റം ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ പ്ര​ഭാ​വ​തി പ​റ​യു​ന്നു. ട്രാ​ക്കി​ല്‍ ഞ​ങ്ങ​ള്‍ എ​താ​രാ​ളി​ക​ളാ​ണെ​ങ്കി​ലും മീ​റ്റു​ക​ളി​ലെ സൗ​ഹാ​ര്‍ദ​ത്തി​ന് അ​തൊ​ന്നും ത​ട​സ​മ​ല്ല. ജം​പി​ന് പ്രാ​ധാ​ന്യം ന​ല്‍കി​യു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന ഏ​തെ​ങ്കി​ലും കോ​ളെ​ജി​ല്‍ തു​ട​ര്‍പ​ഠ​ന​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നും പ്ര​ഭാ​വ​തി കൂ​ട്ടി​ച്ചേ​ര്‍ത്തു. നാട്ടിക എടപ്പള്ളി വീട്ടിൽ, സോജൻ-ജാൻസി ദന്പതികളുടെ മകളാണ്. പരിശീലകൻ കണ്ണൻ.

 മ​ല​പ്പു​റം വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​ഭാ​വ​തി ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​മാ​യി ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. സു​രേ​ഷ്,ജ​യ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.  ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ആ​ന്‍സി സോ​ജ​ന്‍ 6.24 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​ക്ക​ട​ന്ന​പ്പോ​ള്‍ 2012ല്‍ ​ജെ​നി​മോ​ള്‍ ജോ​യ് കു​റി​ച്ച 5.91 മീ​റ്റ​ര്‍ റെ​ക്കോ​ഡ് പ​ഴ​ങ്ക​ഥ​യാ​വു​ക​യാ​യി​രു​ന്നു. ദേ​ശീ​യ ജൂ​നി​യ​ർ ത​ല​ത്തി​ല്‍ 2001ല്‍ ​മ​ഹാ​രാ​ഷ്ട്ര​യു​ടെ രു​ഥ പ​ട്ക​ര്‍ സ്ഥാ​പി​ച്ച 6.05 മീ​റ്റ​റി​ന്‍റെ ദേ​ശീ​യ റെ​ക്കോ​ഡി​നേ​ക്കാ​ളും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ആ​ന്‍സി ഇ​വി​ടെ ന​ട​ത്തി​യ​ത്. കാ​ലി​നേ​റ്റ പ​രി​ക്ക് വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​ന്‍സി ത​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. നേ​ര​ത്തെ ദേ​ശീ​യ​ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലും ആ​ന്‍സി ട്രി​പ്പി​ള്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. അ​ണ്ട​ര്‍ 18 പെ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​ര്‍, ലോ​ങ്ജം​പ്, റി​ലേ എ​ന്നി​വ​യി​ലാ​യി​രു​ന്നു ആ​ന്‍സി​യു​ടെ ജൂ​നി​യ​ര്‍ മീ​റ്റി​ലെ സ്വ​ര്‍ണ​നേ​ട്ടം. ഈ​യി​ന​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ പ്ര​ഭാ​വ​തി​യും മീ​റ്റ് റെ​ക്കോ​ഡി​നെ വെ​ല്ലു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്. 6.05 മീ​റ്റ​റാ​യി​രു​ന്നു പ്ര​ഭാ​വ​തി​യു​ടെ സ​മ​യം. 


വാർത്തകൾ

Sign up for Newslettertop