14
December 2019 - 12:43 pm IST

Download Our Mobile App

Flash News
Archives

Other news

kayikotsavam-kannur.jpg

ആ​ൻ​സി, ജോ​സ​ഫ്, ശാ​രി​ക റെ​ക്കോ​ഡി​ൽ

Published:16 November 2019

# ദീ​പു എം. ​തോ​മ​സ്

സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ തൃ​ശൂ​ര്‍ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ന്‍സി സോ​ജ​ന്‍ 6.24 മീ​റ്റ​ര്‍ ചാ​ടി പു​തി​യ ദൂ​രം കു​റി​ച്ചു. ദേ​ശീ​യ റെ​ക്കോ​ഡ് ദൂ​ര​വും മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ആ​ൻ​സി​യു​ടേ​ത്.

ക​ണ്ണൂ​ര്‍: പോ​രാ​ട്ട​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​നു ട്രാ​ക്കു​ണ​ര്‍ന്ന​പ്പോ​ള്‍ കി​രീ​ടാ​വ​കാ​ശി​യാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി പാ​ല​ക്കാ​ടി​ന്‍റെ കു​തി​പ്പ്. ആ​ദ്യ​ദി​ന​ത്തി​ല്‍ പി​റ​ന്ന​തു മൂ​ന്നു റെ​ക്കോ​ഡു​ക​ള്‍. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ തൃ​ശൂ​ര്‍ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ന്‍സി സോ​ജ​ന്‍ 6.24 മീ​റ്റ​ര്‍ ചാ​ടി പു​തി​യ ദൂ​രം കു​റി​ച്ചു. ദേ​ശീ​യ റെ​ക്കോ​ഡ് ദൂ​ര​വും മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ആ​ൻ​സി​യു​ടേ​ത്. ഈ​യി​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ ഐ​ഡി​യ​ൽ സ്കൂ​ളി​ലെ പ്ര​ഭാ​വ​തി​യും മീ​റ്റ് റെ​ക്കോ​ഡ് മ​റി​ക​ട​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 

സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ് ജം​പി​ല്‍ എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി​യി​ലെ ടി.​ജെ. ജോ​സ​ഫും പു​തി​യ ദൂ​രം കു​റി​ച്ചു. സ​ബ് ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ പി.​ടി. ഉ​ഷ​യു​ടെ ശി​ഷ്യ ശാ​രി​ക സു​നി​ല്‍കു​മാ​ര്‍ 59.55 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി റെ​ക്കോ​ഡ് നേ​ടി. 

 18 ഫൈ​ന​ലു​ക​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ മൂ​ന്നു സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം 35 പോ​യി​ന്‍റാ​ണ് പാ​ല​ക്കാ​ടി​ന്.  അ​ഞ്ചു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 32 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം ര​ണ്ടാ​മ​ത്. ഉ​ഷ സ്‌​കൂ​ളി​ന്‍റെ ക​രു​ത്തി​ല്‍ മൂ​ന്നു​വീ​തം സ്വ​ര്‍ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി 27 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാ​മ​താ​ണ്.  ര​ണ്ടു സ്വ​ര്‍ണ​വും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം 12 പോ​യി​ന്‍റു​മാ​യി കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​മ​ത്. കോ​ഴി​ക്കോ​ട് പൂ​വ​മ്പാ​യി എ​എം​എ​ച്ച്എ​സും പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി എ​ച്ച്എ​സ്എ​സും 11 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

 ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 23 ഫൈ​ന​ലു​ക​ള്‍. മീ​റ്റി​ലെ വേ​ഗ​ക്കാ​രെ തീ​രു​മാ​നി​ക്കു​ന്ന 100 മീ​റ്റ​ര്‍ ഫൈ​ന​ലു​ക​ള്‍ ഇ​ന്നാ​ണ്. സ്പോ​ർ​ട്സ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ കാ​യി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ഉ​ഷ, ടി​ന്‍റു ലൂ​ക്ക, മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്, മേ​ഴ്സി കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top