13
July 2020 - 3:29 am IST

Download Our Mobile App

Mollywood

asif

ആസിഫ് അലിക്കൊപ്പം രജിഷ വീണ്ടുമെത്തുന്നു

Published:17 November 2019

സിനിമയിലാവട്ടെ, ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍ 'എല്ലാം ശരിയാകും' എന്ന ക്യാപ്ഷനോടെയാണ് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. ഷാരിസ്, നെബിന്‍, ഷാല്‍ബിൻ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവരാണ് നിര്‍മിക്കുന്നത്.

സിനിമയിലാവട്ടെ, ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍ 'എല്ലാം ശരിയാകും' എന്ന ക്യാപ്ഷനോടെയാണ് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലാണ് ആസിഫും രജിഷയും ഒന്നിച്ചെത്തിയത്. ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം  ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


വാർത്തകൾ

Sign up for Newsletter



top