13
July 2020 - 3:41 am IST

Download Our Mobile App

Kerala

university

കേരള സർവകലാശാല മാർക്ക് തട്ടിപ്പ്: മോഡറേഷൻ റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദേശം

Published:17 November 2019

മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. 16 ബിഎ, ബിഎസ്‌സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരിമറിയിൽ നടപടിക്ക് വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. 16 ബിഎ, ബിഎസ്‌സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ് വേർഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാർക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്താനായി പാസ് വേർഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാർക്കും നൽകിയിരുന്നുവെന്ന് ഇവർ സർവകലാശാലയെ അറിയിച്ചിട്ടുണ്ട്. സോഫ്റ്റ് കംപ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

ഇതിനിടെ കേരള സര്‍വലാശാലയിൽ കൂടുതൽ പരീക്ഷകളിൽ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. 12 പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സർവകലാശാല മൂന്നംഗ സമിതി നാളെ അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ തുടങ്ങും.


വാർത്തകൾ

Sign up for Newsletter



top