14
December 2019 - 1:52 pm IST

Download Our Mobile App

Special

Bei-Bei

ബൈ ബൈ ബേബേ... അവസാന പാണ്ട കുഞ്ഞിനെയും യാത്രയയക്കാനൊരുങ്ങി മൃഗശാല

Published:17 November 2019

വരുന്ന ചൊവ്വാഴ്ച ബേബേ അവരെയെല്ലാം വിട്ട് വിമാനത്തില്‍ യാത്ര പോകുകയാണ്, അങ്ങ് ചൈനയിലേക്ക്. പാണ്ടകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ അത്രയ്ക്ക് കര്‍ശനമാണ്.

വാഷിംഗ്ടണ്‍: അവൻ ജനിച്ചതും നടന്നു തുടങ്ങിയതും വാഷിംഗ്ടണിലാണ്. പക്ഷേ അവനിപ്പോൾ നാല് വയസായി, സ്വന്തം നാട്ടിലേക്ക് തിരികെ പോകാനുള്ള സമയമായി. പറഞ്ഞു വരുന്നത് ബേബേ എന്നു പേരുള്ള ഒരു പാണ്ട കുഞ്ഞിനെപ്പറ്റിയാണ്. വാഷിംഗ്ടണിലെ നാഷണൽ മൃഗശാലയിലെ അവസാനത്തെ പാണ്ട കുഞ്ഞും ബേബേയാണ്. അവിടുത്തെ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അരുമയാണ് ബേബേ. വരുന്ന ചൊവ്വാഴ്ച ബേബേ അവരെയെല്ലാം വിട്ട് വിമാനത്തില്‍ യാത്ര പോകുകയാണ്, അങ്ങ് ചൈനയിലേക്ക്.

അവന്‍ ജനിക്കുന്നതിന് മുമ്പേ എടുത്ത തീരുമാനമാണത്. പാണ്ടകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ അത്രയ്ക്ക് കര്‍ശനമാണ്. സ്കൂള്‍ കുട്ടികളും മറ്റ് സന്ദര്‍ശകരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് വലിയ യാത്രയയപ്പാണ് ബേബേക്ക് നല്‍കുന്നത്. കുട്ടികള്‍ ബൈ ബൈ ബേബേ എന്ന പ്ലക് കാര്‍ഡുകളുമായി വരിവരിയായി വന്ന് അവനോട് യാത്ര പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയവുമാണ് നാഷണല്‍ സൂ. നാഷണല്‍ സൂവിലെ അധികൃതര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയയപ്പ് പരിപാടികളാണ് ബേബേക്കായി ഒരുക്കിയിരിക്കുന്നത്. ബേബേ തങ്ങള്‍ക്ക് ലഭിച്ച വിലപിടിപ്പുള്ള നിധിയാണെന്നാണ് ഇവര്‍ പറയുന്നത്. ഓഗസ്റ്റ് 2015 ലാണ് ബേബേയുടെ ജനനം. അന്നു മുതല്‍ അവനെ നോക്കുന്നവരിലൊരാളാണ് മാര്‍ട്ടി ഡെറി. ജനിച്ചതു മുതല്‍ അവനെ ചൈനയിലേക്ക് പറഞ്ഞയക്കാന്‍ തയാറാക്കുകയായിരുന്നു ഞങ്ങളുടെ ജോലി- ഡെറി പറഞ്ഞു.

114 കിലോഗ്രാമാണ് ബേബേയുടെ ഇപ്പോഴത്തെ ഭാരം. ബേബേ പോകുമെന്ന് അറിയാം എന്നാലും കണ്ണുനിറയുന്നുവെന്നാണ് വളരെ വൈകാരികമായി ഡെറി പ്രതികരിച്ചത്. പാണ്ടകളെ സൗഹൃദ രാജ്യങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നത് ചൈനയിലെ പതിവാണ്. പാണ്ട ഡിപ്ലോമസിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബേബേയുടെ കൂടെയുണ്ടായിരുന്ന സഹോദരൻ തായ് ഷാൻ എന്ന പാണ്ടകുഞ്ഞിനെയും ചൈനയിലേക്ക് തിരിച്ചയച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top