09
December 2019 - 8:36 pm IST

Download Our Mobile App

Flash News
Archives

Mollywood

sreelakshmi1

ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി; ചിത്രങ്ങൾ കാണാം

Published:17 November 2019

മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തെരഞ്ഞെടുത്തത്.

നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായിരിക്കുകാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഉടന്‍ വിവാഹിതായാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്.

പിന്നാലെ ഭര്‍ത്താവ് ആകാന്‍ പോകുന്ന ജിജിനെ കുറിച്ചും ശ്രീലക്ഷ്മി പറഞ്ഞത്. വിവാഹത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അന്നേരം പുറത്ത് വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മലയാള സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളും എത്തിയിരിന്നു. മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തെരഞ്ഞെടുത്തത്.

ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം. മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top