14
December 2019 - 1:39 pm IST

Download Our Mobile App

Kerala

train-hits-buffalo-herd-and-train-services-gets-delayed

ജനശതാബ്ദി ഇടിച്ച് പത്ത് പോത്തുകൾ ചത്തു; കൊല്ലം പാതയില്‍ ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു

Published:17 November 2019

ട്രാക്കിൽ നിൽക്കുകയായിരുന്ന പോത്തുകളുടെ മേൽ ട്രെയ്ൻ ഇടിക്കുകയായിരുന്നു. പിന്നീട് പോത്തുകളെ ട്രാക്കിൽ നിന്ന് മാറ്റുകയും ട്രെയ്നിന്‍റെ തകരാർ പരിഹരിക്കുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

തിരുവനന്തപുരം: വേളിയില്‍ ട്രെയ്ൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചിട്ടത്. ട്രെയ്നിന് നേരിയ കേടുപാടുകൾ പറ്റി. ഇതിനെ തുടർന്ന് തിരുവനന്തപുരം- കൊല്ലം പാതയിൽ ഒരു മണിക്കൂറോളം ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം വേളിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. ട്രാക്കിൽ നിൽക്കുകയായിരുന്ന പോത്തുകളുടെ മേൽ ട്രെയ്ൻ ഇടിക്കുകയായിരുന്നു. പിന്നീട് പോത്തുകളെ ട്രാക്കിൽ നിന്ന് മാറ്റുകയും ട്രെയ്നിന്‍റെ തകരാർ പരിഹരിക്കുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തെ തുടർന്ന് പിന്നാലെ വന്ന ചെന്നൈ മെയിലും വൈകി. കൊല്ലം പാതയില്‍ മിക്ക ട്രെയ്നുകളും അരമണിക്കൂറോളം വൈകിയാണോടുന്നത്.


വാർത്തകൾ

Sign up for Newsletter



top