14
December 2019 - 1:32 pm IST

Download Our Mobile App

National

shiv-sena-winter-session

ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് തിങ്കളാഴ്ച്ച തു​ട​ക്കം : ശി​വ​സേ​ന പ്ര​തി​പ​ക്ഷ​ത്ത്, പൗ​ര​ത്വ ബി​ൽ സ​ഭ​യി​ലേ​ക്ക്

Published:17 November 2019

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നും ജ​മ്മു​ക​ശ്മീ​ർ വി​ഭ​ജി​ച്ച​തി​നും അ​യോ​ധ്യാ – റ​ഫാ​ൽ വി​ധി​ക​ൾ​ക്കും ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ തി​രി​ച്ച​ടി​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും എ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. 

ന്യൂ​ഡ​ല്‍ഹി: ശി​വ​സേ​ന​യു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ഇ​രു​സ​ഭ​ക​ളി​ലും എ​ൻ​ഡി​എ​യു​ടെ അം​ഗ​ബ​ലം കു​റ​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് തിങ്കളാഴ്ച്ച തു​ട​ക്കം. വി​വാ​ദ​മാ​യ പൗ​ര​ത്വ ബി​ൽ ഉ​ൾ​പ്പെ​ടെ 27 ബി​ല്ലു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണു ശി​വ​സേ​ന എ​ൻ​ഡി​എ വി​ട്ട​ത്. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കാ​നു​ള്ള ബി​ല്ലും മു​ത്ത​ലാ​ഖ് നി​യ​മ​വു​മെ​ല്ലാം  പാ​സാ​ക്കി​യെ​ടു​ത്ത ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ ത​ന്ത്ര​ങ്ങ​ളി​ലാ​കും ഇ​ത്ത​വ​ണ​യും ട്ര​ഷ​റി ബെ​ഞ്ചി​ന്‍റെ പ്ര​തീ​ക്ഷ. 

ചൊവ്വാഴ്ച്ച മു​ത​ൽ ഡി​സം​ബ​ര്‍ 13 വ​രെ​യാ​ണു സ​മ്മേ​ള​നം. കോ​ര്‍പ്പ​റേ​റ്റ് നി​കു​തി കു​റ​ച്ച​ത്, ഇ ​സി​ഗ​ര​റ്റ് നി​രോ​ധി​ച്ച​ത് തു​ട​ങ്ങി​യ  ഓ​ര്‍ഡി​ന​ന്‍സി​ന് പ​ക​ര​മു​ള്ള ബി​ല്ലു​ക​ളു​ള്‍പ്പെ​ടെ​യാ​കും സ​മ്മേ​ള​ന​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​ത്. ഡ​ല്‍ഹി​യി​ലെ അ​ന​ധി​കൃ​ത കോ​ള​നി​ക​ളെ ക്ര​മ​പ്പെ​ടു​ത്തു​ക, ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്റ്റ​ര്‍മാ​രെ മ​ര്‍ദി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള നി​യ​മം എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. 

രാ​ജ്യ​ത്തെ കോ​ര്‍പ്പ​റേ​റ്റ് ക​മ്പ​നി​ക​ള്‍ക്കു നി​കു​തി ഇ​ള​വ് ന​ൽ​കാ​നു​ള്ള നി​കു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ 2019, അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് അ​ഭ​യാ​ര്‍ഥി​ക​ളാ​യെ​ത്തി ഇ​ന്ത്യ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ഹി​ന്ദു, സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ര്‍സി, ക്രി​സ്ത്യ​ന്‍ മ​ത​വി​ശ്വാ​സി​ക​ള്‍ക്ക് പൗ​ര​ത്വം ന​ല്‍കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍, ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പേ​ഴ്‌​സ​ണ​ല്‍ ഡേ​റ്റാ പ്രൊ​ട്ട​ക്ഷ​ന്‍ ബി​ല്‍ എ​ന്നി​വ സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചു  നി​ർ​ണാ​യ​ക​മാ​ണ്. 

ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ പേ​ഴ്‌​സ​ണ്‍ ( പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് റൈ​റ്റ്‌​സ്) ബി​ല്‍, മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബി​ല്‍, ഗ​ര്‍ഭ​പാ​ത്രം സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന സ​റോ​ഗ​സ്സി (റെ​ഗു​ലേ​ഷ​ന്‍) ബി​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട ബി​ല്ലു​ക​ൾ. ഇ​തി​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​ന്‍ ബി​ല്ലി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ഉ​യ​ര്‍ന്നി​രു​ന്നു.

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നും ജ​മ്മു​ക​ശ്മീ​ർ വി​ഭ​ജി​ച്ച​തി​നും അ​യോ​ധ്യാ – റ​ഫാ​ൽ വി​ധി​ക​ൾ​ക്കും ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ തി​രി​ച്ച​ടി​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും എ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. 

അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ഭ​ഗ​തി ബി​ല്ലി​നെ​ച്ചൊ​ല്ലി​യാ​കും സ​ഭ​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ച​ർ​ച്ച​യ്ക്കു സാ​ധ്യ​ത. നി​ർ​ദി​ഷ്ട ബി​ല്ല് പാ​സാ​യാ​ൽ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം കു​ടി​യേ​റി​യ മു​സ്‌​ലിം ഇ​ത​ര മ​ത​സ്ഥ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന് അ​വ​കാ​ശം കൈ​വ​രും. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന ബി​ൽ അ​ന്നു രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ശി​വ​സേ​ന​യു​ടെ നി​ല​പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ടും. പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​നു സ​മാ​ന​മാ​യ ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​ത് ശി​വ​സേ​ന​യു​ടെ അ​ടി​ത്ത​റ​യെ ബാ​ധി​ക്കും. ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി സ​ഖ്യ​ത്തി​ലും അ​സ്വാ​ര​സ്യ​ത്തി​നി​ട​യാ​ക്കും. ചി​ട്ടി ഫ​ണ്ട് ഭേ​ഭ​ഗ​തി ബി​ല്ലാ​ണ് ലോ​ക്‌​സ​ഭ​യു​ടെ നാ​ള​ത്തെ ആ​ദ്യ നി​യ​മ നി​ർ​മാ​ണ അ​ജ​ൻ​ഡ. 


വാർത്തകൾ

Sign up for Newsletter



top