09
December 2019 - 9:24 pm IST

Download Our Mobile App

Flash News
Archives

National

bin-laden-elephant-dies

ജ​യി​ൽ ജീ​വി​ത​ത്തി​നു വി​ട, "ലാ​ദ​ൻ' ച​രി​ഞ്ഞു

Published:17 November 2019

വ​നം​വ​കു​പ്പി​ന്‍റെ ത​ട​വി​ലെ ആ​റാം ദി​നം അ​വ​ൻ വ​ട​വും ച​ങ്ങ​ല​ക​ളു​മൊ​ന്നു​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്കു യാ​ത്ര​യാ​യി. അ​സ​മി​ലെ ഗോ​ൾ​പാ​റ​യി​ൽ അ​ഞ്ചു പേ​രെ കൊ​ല​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യ കാ​ട്ടാ​ന​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ ആ​റാം ദി​നം ച​രി​ഞ്ഞ​ത്. 

ഗോ​ഹ​ട്ടി: കാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ നി​ന്നു കൂ​ട്ടി​ലെ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പ​റി​ച്ചു​ന​ട​ലി​നോ​ടു പൊ​രു​ത്ത​പ്പെ​ടാ​ൻ "ബി​ൻ ലാ​ദ​നാ'​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ത​ട​വി​ലെ ആ​റാം ദി​നം അ​വ​ൻ വ​ട​വും ച​ങ്ങ​ല​ക​ളു​മൊ​ന്നു​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്കു യാ​ത്ര​യാ​യി. അ​സ​മി​ലെ ഗോ​ൾ​പാ​റ​യി​ൽ അ​ഞ്ചു പേ​രെ കൊ​ല​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യ കാ​ട്ടാ​ന​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ ആ​റാം ദി​നം ച​രി​ഞ്ഞ​ത്. 

തു​ട​ർ​ച്ച​യാ​യി ആ​ളു​ക​ളെ കൊ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ആ​ന​യ്ക്കി​ട്ട പേ​രാ​യി​രു​ന്നു ബി​ൻ ലാ​ദ​ൻ. പി​ടി​യി​ലാ​യ​തോ​ടെ വ​നം​വ​കു​പ്പ് ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ മോ​ഴ​യാ​ന​യ്ക്ക് കൃ​ഷ്ണ എ​ന്ന പേ​രു ന​ൽ​കി. കൊ​ടും വ​ന​ത്തി​ലേ​ക്കു തു​റ​ന്നു വി​ടാ​നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തി​നു പ​റ്റി​യി​ല്ലെ​ങ്കി​ൽ പ​രി​ശീ​ല​നം ന​ൽ​കി കു​ങ്കി​യാ​ന​യാ​ക്കു​ന്ന​തും അ​സം വ​നം​വ​കു​പ്പ് പ​രി​ഗ​ണി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 12നു ​പി​ടി​യി​ലാ​യ ആ​ന കൂ​ട്ടി​ൽ കാ​ര്യ​മാ​യ അ​സ്വാ​സ്ഥ്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ച​രി​യു​ക​യാ​യി​രു​ന്നു. 

മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്നു പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ അ​റി​യാ​നാ​കൂ എ​ന്ന് അ​സം ഒ​റാ​ങ് നാ​ഷ​ണ​ൽ പാ​ർ​ക്ക് ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ബി.​വി. സ​ന്ദീ​പ്.  ആ​ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ക​ടു​ത്ത സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്നെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്റ്റ​ർ കെ.​കെ. ശ​ർ​മ. സാ​ധാ​ര​ണ ഗ​തി​യി​ൽ പ്രാ​യം​കു​റ​ഞ്ഞ ആ​ന​ക​ളെ​യാ​ണു പ​രി​ശീ​ല​നം ന​ൽ​കി കു​ങ്കി​യാ​ക്കു​ക. കൃ​ഷ്ണ​യ്ക്ക് ഇ​രു​പ​ത്ത​ഞ്ചു വ​യ​സാ​യ​തി​നാ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ശ​ർ​മ. 

ബി​ജെ​പി എം​എ​ൽ​എ പ​ദ്മ ഹ​സാ​രി​ക നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി പി​ടി​കൂ​ടി​യ‌​തോ​ടെ​യാ​ണു ലാ​ദ​ൻ ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​ത്. വ​നം​വ​കു​പ്പ് നേ​രി​ട്ടു ശ്ര​മി​ച്ചി​ട്ടും ആ​ന​യെ പി​ടി​കൂ​ടാ​നാ​വാ​തെ വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ എം​എ​ൽ​എ​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.  പാ​ര​മ്പ​ര്യ​മാ​യി ആ​ന​ക​ളെ പി​ടി​ക്കു​ക​യും പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബ​മാ​ണു പ​ദ്മ ഹ​സാ​രി​ക​യു​ടേ​ത്. തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ത​ന്‍റെ ആ​ന​ക​ളു​മാ​യെ​ത്തി ലാ​ദ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്. 

ആ​ന​ക​ളും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഏ​റ്റ​വും രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് അ​സം. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ 761 പേ​ർ​ക്കാ​ണ് ഇ​വി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 249 ആ​ന​ക​ളും ച​രി​ഞ്ഞു. ക​ർ​ണാ​ട​ക (6,049) ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം കാ​ട്ടാ​ന​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് അ​സം- 5,719.


വാർത്തകൾ

Sign up for Newsletter



top