14
December 2019 - 2:01 pm IST

Download Our Mobile App

Market

bamboo-products

മു​ള​യു​ത്പ​ന്ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ 25.41 കോ​ടി​യു​ടെ പ​ദ്ധ​തി

Published:17 November 2019

ആ​ധു​നി​ക​വ​ത്ക​ര​ണ​മു​ൾ​പ്പെ​ടെ 25.41 കോ​ടി​യു​ടെ പ​തി​നൊ​ന്നി​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ​യും നാ​ഷ​ണ​ൽ ബാം​ബു മി​ഷ​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: മു​ള​യു​ത്പ​ന്ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പു​ത്ത​ൻ പ​ദ്ധ​തി​ക​ളു​മാ​യി സം​സ്ഥാ​ന വ്യ​വ​സാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ബാം​ബു കോ​ര്‍പ്പ​റേ​ഷ​ന്‍. ആ​ധു​നി​ക​വ​ത്ക​ര​ണ​മു​ൾ​പ്പെ​ടെ 25.41 കോ​ടി​യു​ടെ പ​തി​നൊ​ന്നി​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ​യും നാ​ഷ​ണ​ൽ ബാം​ബു മി​ഷ​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ചു. യ​ന്ത്ര​വ​ത്കൃ​ത പ​ന​മ്പു നെ​യ്‌​ത്തു​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും ബാം​ബു കൊ​റു​ഗേ​റ്റ​ഡ്‌ ഷീ​റ്റ്‌ നി​ർ​മാ​ണ​ത്തി​നു​മാ​ണ്‌ മു​ൻ​ഗ​ണ​ന​യെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. 

 കൂ​ടു​ത​ൽ നെ​യ്‌​ത്തു​കേ​ന്ദ്ര​ങ്ങ​ൾ വ​രു​ന്ന​തോ​ടെ പ​ന​മ്പു​നെ​യ്‌​ത്ത്‌ ഊ​ർ​ജി​ത​മാ​കും. ബാം​ബു ബോ​ർ​ഡ്‌ ഫാ​ക്റ്റ​റി​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചു. മു​ൻ​പ് മാ​സ​ത്തി​ൽ നാ​ലു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്ന ഉ​ത്പാ​ദ​നം ഇ​പ്പോ​ൾ 15 ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി. ഈ​റ്റ​യും മു​ള​യും ച​ത​ച്ച​ര​ച്ച്‌ പ​ന​മ്പ്‌ ബോ​ർ​ഡി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മോ​യെ​ന്ന്‌ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്‌. ഇ​ത്‌ സാ​ധ്യ​മാ​യാ​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ബോ​ർ​ഡ്‌ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. വി​പ​ണി​യി​ൽ മ​ത്സ​രി​ക്കാ​നും കോ​ർ​പ​റേ​ഷ​ന്‌ ക​ഴി​യും. വി​ദേ​ശ വി​പ​ണി​യി​ലേ​ക്ക്‌ ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്‌ വ​ലി​യ നേ​ട്ട​മാ​ണ്.

ര​ണ്ട്‌ ലോ​ഡ്‌ ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ലേ​ക്ക്‌ ക​യ​റ്റി അ​യ​ച്ചു. കൂ​ടു​ത​ൽ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യി​ൽ നാ​ഷ​ണ​ൽ ബാം​ബു മി​ഷ​ന്‍റെ വി​ഹി​തം 11 കോ​ടി രൂ​പ​യാ​ണ്. ബാ​ക്കി തു​ക സം​സ്ഥാ​ന ബാം​ബു മി​ഷ​നും ഗ​വ​ൺ​മെ​ന്‍റും ന​ൽ​കും. നാ​ഷ​ണ​ൽ ബാം​ബു മി​ഷ​ന്‍റെ വി​ഹി​ത​ത്തി​ൽ​നി​ന്ന്‌ 5.8 കോ​ടി രൂ​പ ല​ഭി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ 7.85 കോ​ടി രൂ​പ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി വ​ക​യി​രു​ത്തി​യ​തി​ൽ മൂ​ന്നു​കോ​ടി ന​ൽ​കി.


വാർത്തകൾ

Sign up for Newsletter



top