13
July 2020 - 3:33 am IST

Download Our Mobile App

Crime

goonda-attack-near-kochi-airport-youth-murdered

ഗുണ്ടാ കുടിപ്പക; കൊച്ചിയിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ വെട്ടിക്കൊന്നു 

Published:17 November 2019

നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) മരിച്ചത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു.

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) മരിച്ചത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചയാളും നിരവധി കേസുകളിൽ‌ പ്രതിയാണ്. ആലുവ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃ‍തദേഹം.


വാർത്തകൾ

Sign up for Newsletter



top