12
December 2019 - 3:34 am IST

Download Our Mobile App

Flash News
Archives

World

Gotabaya-Rajapaksa

ഗോ​ത​ബ​യ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ്

Published:17 November 2019

മു​ഖ്യ എ​തി​രാ​ളി​യും യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ല്‍ പാ​ര്‍ട്ടി (യു​എ​ൻ​പി) സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ജി​ത്ത് പ്രേ​മ​ദാ​സ 43.8 ശ​ത​മാ​നം വോ​ട്ടു നേ​ടി. ഇ​ട​തു​പ​ക്ഷ പാ​ര്‍ട്ടി​യു​ടെ സ്ഥാ​നാ​ര്‍ഥി അ​ണു​ര കു​മാ​ര ദി​സ​നാ​യ​കെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി മു​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹി​ന്ദ ര​ജ​പ​ക്സെ​യു​ടെ സ​ഹോ​ദ​ര​നും  മു​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​മാ​യ ഗോ​ത​ബ​യ ര​ജ​പ​ക്സെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. 52.25 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണു ഗോ​ത​ബ​യ​യു​ടെ വി​ജ​യം. മു​ഖ്യ എ​തി​രാ​ളി​യും യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ല്‍ പാ​ര്‍ട്ടി (യു​എ​ൻ​പി) സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ജി​ത്ത് പ്രേ​മ​ദാ​സ 43.8 ശ​ത​മാ​നം വോ​ട്ടു നേ​ടി. ഇ​ട​തു​പ​ക്ഷ പാ​ര്‍ട്ടി​യു​ടെ സ്ഥാ​നാ​ര്‍ഥി അ​ണു​ര കു​മാ​ര ദി​സ​നാ​യ​കെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 

മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ പി​ന്‍ഗാ​മി​യാ​യാ​ണ്‌ ശ്രീ​ല​ങ്ക പൊ​തു​ജ​ന പെ​ര​മു​ന പാ​ര്‍ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി ഗോ​ത​ബ​യ​യു​ടെ വി​ജ​യം. ഏ​പ്രി​ലി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു യു​എ​ൻ​പി സ​ർ​ക്കാ​രി​നെ​തി​രേ ക​ടു​ത്ത ജ​ന​വി​കാ​ര​മു​യ​ർ​ന്നി​രു​ന്നു. ഇ​താ​ണു ഗോ​ത​ബ​യ​യ്ക്കു തു​ണ​യാ​യ​ത്. 35 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്.

ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര​യു​ദ്ധ കാ​ല​ത്തു പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗോ​ത​ബ​യ​യാ​ണ് മ​ഹി​ന്ദ ര​ജ​പ​ക്സെ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ത​മി​ഴ്പു​ലി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ സൈ​നി​ക ന​ട​പ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.  രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ​മാ​യ സിം​ഹ​ള ബു​ദ്ധി​സ്റ്റു​ക​ള്‍ക്കി​ട​യി​ല്‍ ഇ​തു ഗോ​ത​ബ​യ​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഭീ​ക​ര​ത​യ്ക്കെ​തി​രേ പൊ​രു​തു​മെ​ന്നും ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യ്ക്കാ​കും പ്രാ​ധാ​ന്യം ന​ൽ​കു​ക​യെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു ശ്രീ​ല​ങ്ക​യെ ക​ര​ക​യ​റ്റാ​നും അ​ദ്ദേ​ഹ​ത്തി​നാ​കു​മെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. 


വാർത്തകൾ

Sign up for Newsletter



top