14
December 2019 - 2:09 pm IST

Download Our Mobile App

Crime

koodathai-serial-murder-case-cyanide-not-found-in-dead-bodies

കൂടത്തായി കൊലപാതക കേസ്; റീപോസ്റ്റുമാർട്ടത്തിൽ സയനൈ‍ഡിന്‍റെ അംശം കണ്ടെത്താനായില്ല

Published:18 November 2019

പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ കഴി‍ഞ്ഞതിനാൽ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മുഖ്യപ്രതി ജോളിയുടെ വീട്ടിൽ നിന്നും തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ്  ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്നും സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ കഴി‍ഞ്ഞതിനാൽ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മുഖ്യപ്രതി ജോളിയുടെ വീട്ടിൽ നിന്നും തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ്  ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, ടോം തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി താമരശേരി കോടതി നീട്ടി.


വാർത്തകൾ

Sign up for Newsletter



top