14
December 2019 - 12:58 pm IST

Download Our Mobile App

Bollywood

kajol

സാവിത്രി മലുസരെയായി കാജോൾ; തനാജി പുതിയ പോസ്റ്റർ

Published:18 November 2019

ഇപ്പോഴിതാ ചിത്രത്തിലെ നായികയായ കാജോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സാവിത്രി മലുസരെയെന്ന കഥാപാത്രമായാണ് കാജോളെത്തുന്നത്. തന്‍റെ കരുത്താണ് ചിത്രത്തിലെ സാവിത്രി മലുസരെയെന്ന് അജയ് ദേവ്‍ഗൺ പറയുന്നു.

അജയ് ദേവ്‍ഗണ്‍ നായകനായെത്തുന്ന ചിത്രമാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായി തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ കാജോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സാവിത്രി മലുസരെയെന്ന കഥാപാത്രമായാണ് കാജോളെത്തുന്നത്. തന്‍റെ കരുത്താണ് ചിത്രത്തിലെ സാവിത്രി മലുസരെയെന്ന് അജയ് ദേവ്‍ഗൺ പറയുന്നു.

തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം അജയ് ദേവ്ഗണ്‍ പറയുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓം റാവത്താണ് സംവിധാനം ചെയ്യുന്നത്.

സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജഗപതി ബാബു, അജൻക്യ ഡിയോ, പങ്കജ് ത്രിപാതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്ത വർഷം ജനുവരി 10 ന് ചിത്രം തിയെറ്ററുകളിലെത്തും.

 


വാർത്തകൾ

Sign up for Newsletter



top