14
December 2019 - 1:58 pm IST

Download Our Mobile App

Analysis

credit-card-usage-analysis

വേ​ണം കാ​ര്‍ഡി​ലൊ​രു മൂ​ന്നാം ക​ണ്ണ്

Published:18 November 2019

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ കാ​ല​ത്ത് ഇ​ട​ത്ത​ര​ക്കാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളെ​യാ​ണ്. കേ​ര​ള​ത്തി​ലെ കാ​ര്‍ഡ് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് യു​വാ​ക്ക​ളാ​ണ് കാ​ര്‍ഡ് ഉ​പ​യോ​ഗ​ത്തി​ല്‍ മു​ന്നി​ല്‍.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ കാ​ല​ത്ത് ഇ​ട​ത്ത​ര​ക്കാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളെ​യാ​ണ്. കേ​ര​ള​ത്തി​ലെ കാ​ര്‍ഡ് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് യു​വാ​ക്ക​ളാ​ണ് കാ​ര്‍ഡ് ഉ​പ​യോ​ഗ​ത്തി​ല്‍ മു​ന്നി​ല്‍. തി​രി​ച്ച​ട​വി​ന്‍റെ കാ​ര്യ​ത്തി​ലും നാം ​മു​ന്നി​ലാ​ണ് എ​ന്നു​ള്ള​താ​ണ് ആ​ശ്വാ​സ​ക​രം എ​ങ്കി​ലും ഇ- ​ഷോ​പ്പി​ങ്ങി​ലും, പ​ര്‍ച്ചേ​സി​ലു​മാ​ണ് കാ​ര്‍ഡ് ഉ​പ​യോം കൂ​ടു​ത​ല്‍. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​ല​ക്കം ധ​ന്‍ഗു​രു ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത് കാ​ര്‍ഡ് ഉ​പ​യോ​ഗ​ത്തി​ല്‍ അ​ത്യാ​വ​ശ്യം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്.
   
അ​ക്കൗ​ണ്ടി​ല്‍ പ​ണ​മി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യം ഷോ​പ്പി​ങ്ങി​നും ചി​കി​ത്സാ ചെ​ല​വി​നു​മൊ​ക്കെ വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് ക​ടം വാ​ങ്ങു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല വ​ഴി ക്രെ​ഡി​റ്റ് കാ​ര്‍ഡ് ത​ന്നെ​യാ​വും. എ​ന്നാ​ല്‍ എ​ന്തി​നും ഏ​തി​നും ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​ണ്ട​ല്ലോ എ​ന്ന ചി​ന്ത നി​ക​ത്താ​നാ​വാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ലേ​ക്ക് ന​യി​ക്കും എ​ന്നു​ള്ള​താ​ണ് ഓ​ര്‍ത്തി​രി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യാം. 
   
അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള ഫ​ണ്ട​ല്ല  ക്രെ​ഡി​റ്റ് കാ​ര്‍ഡ് എ​ന്നു​ള്ള കാ​ര്യ​മാ​ണ് ഓ​ര്‍ത്തി​രി​ക്കേ​ണ്ട​ത്. അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​ത് കൃ​ത്യ സ​മ​യ​ത്ത് തി​രി​കെ അ​ട​യ്ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നി​ല്ല. ഇ​ത് വ​ന്‍ പ​ലി​ശ ന​ല്‍കാ​ന്‍ ഇ​ട​യാ​ക്കു​ക​യും സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ക​യും ചെ​യ്യും. അ​തി​നാ​ല്‍ ഫി​നാ​ഷ്യ​ല്‍ പ്ലാ​നി​ങ്ങി​ല്‍ അ​ത്യാ​വ​ശ്യം​വേ​ണ്ട​ത് ഒ​രു എ​മ​ര്‍ജ​ന്‍സി ഫ​ണ്ടാ​ണ്. 
   
എ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ങ്കി​ല്‍ അ​ല്ലാ​തെ മ​റ്റൊ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങി അ​തി​ല്‍ മൂ​ന്നു​മാ​സം കൊ​ണ്ട് ഒ​രു തു​ക സം​ഭ​രി​ച്ചു​വ​യ്ക്ക​ണം. സ​മ്പ​ത്ത് കാ​ല​ത്ത് തൈ ​പ​ത്ത് വെ​ച്ചാ​ല്‍ ആ​പ​ത്ത് കാ​ല​ത്ത് കാ​പ​ത്തു തി​ന്നാം എ​ന്ന പ​ഴ​മൊ​ഴി ഓ​ര്‍ക്കു​ന്ന​ത് ന​ല്ല​ത്. അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ത​ത്കാ​ല​ത്തേ​ക്ക് കു​റ​ച്ച് ഓ​ഹ​രി​ക​ള്‍ വാ​ങ്ങി​യേ​ക്കാം എ​ന്നു ക​രു​തു​ന്ന​ത്.  ഇ​പ്പോ​ഴ​ത്തെ നി​ല​യി​ല്‍ വി​ല ഉ​യ​രു​മ്പോ​ള്‍ വി​റ്റ് ലാ​ഭ​മെ​ടു​ക്കു​ക​യും തു​ക തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്യാ​മെ​ന്ന ധാ​ര​ണ വേ​ണ്ട. ഓ​ഹ​രി വി​ല​യി​ല്‍ ഇ​ടി​വ് ഉ​ണ്ടാ​യാ​ല്‍  ക​ണ​ക്കു കൂ​ട്ട​ലു​ക​ളെ​ല്ലാം പി​ഴ​യ്ക്കും. ക്രെ​ഡി​റ്റ് കാ​ര്‍ഡി​ലൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പ​ണ​ത്തി​ന് യ​ഥാ​സ​മ​യം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ പ​ലി​ശ​യു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്കേ​ണ്ട. അ​തു​പോ​ലെ  ചൂ​താ​ട്ടം പോ​ലു​ള്ള തി​രി​ച്ചു കി​ട്ടു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ക്കും ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 
   
വി​പ​ണി​യി​ല്‍ പ​ല​ത​ര​ത്തി​ലു​ള്ള ഓ​ഫ​റു​ക​ള്‍ വ​ന്നേ​ക്കാം. വ​രു​മാ​ന സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ഷോ​പ്പി​ങ് ന​ട​ത്താ​ന്‍ തു​നി​യ​രു​ത്. ഓ​രോ ത​വ​ണ​യും എ​ത്ര രൂ​പ​യു​ടെ പ​ര്‍ച്ചേ​സ് ന​ട​ത്തി​യെ​ന്ന് കൃ​ത്യ​മാ​യ ക​ണ​ക്ക് മ​ന​സി​ൽ​വ​ച്ച് വേ​ണം ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍.  എ​ത്ര ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ലും എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന്  ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ന്‍വ​ലി​ക്ക​രു​ത്. ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തു പോ​ലെ ഉ​പ​യോ​ഗി​ച്ചാ​ല്‍ നി​ങ്ങ​ള്‍ പി​ന്‍വ​ലി​ച്ച തു​ക​യ്ക്ക് ട്രാ​ന്‍സാ​ക്ഷ​ന്‍ ചാ​ര്‍ജ് ന​ല്‍കേ​ണ്ടി വ​രും.
   
ടു ​ഫാ​ക്റ്റ​ര്‍ ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ പോ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര്‍ഡ് ഉ​പ​യോ​ഗ​ത്തെ സു​ര​ക്ഷി​ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ത്യ​യ്ക്ക് അ​ക​ത്തു​ള്ള ക​മ്പ​നി​ക​ള്‍ക്ക് മാ​ത്ര​മേ ഇ​ത് ബാ​ധ​ക​മാ​കു​ന്നു​ള്ളൂ എ​ന്ന് പ​ല​ര്‍ക്കു​മ​റി​യി​ല്ല. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള വെ​ബ്സൈ​റ്റു​ക​ളി​ല്‍ ഇ​ട​പാ​ട് ന​ട​ത്തു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ന​മ്പ​റും എ​ക്പ​യ​റി ഡേ​റ്റും സി​വി​വി ന​മ്പ​രും ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. ഇ​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യേ​ക്കാം. വി​ശ്വാ​സ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ മാ​ത്രം ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top