14
December 2019 - 1:19 pm IST

Download Our Mobile App

Mollywood

rima

ഭദ്രന്‍റെ ജൂതനിൽ നിന്ന് റിമ കല്ലിങ്കലിനെ മാറ്റി; പകരം മംമ്ത

Published:19 November 2019

എന്നാൽ ചിത്രത്തിൽ നിന്ന് റിമയെ മാറ്റിയെന്നാണ് പുതിയ വാർത്ത. പകരം മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ നായികയാവും.

നീണ്ട ഒരിടവേളക്ക് ശേഷം മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രൻ തിരികെയെത്തുകയാണ്. ജൂതൻ എന്നാണ് ചിത്രത്തിന്‍റെ പേര്. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിൽ നിന്ന് റിമയെ മാറ്റിയെന്നാണ് പുതിയ വാർത്ത. പകരം മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ നായികയാവും.

ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുക്കുട്ടിയെപ്പോലെ നിഷ്കളങ്കവും ബുദ്ധിവൈഭവവുമുള്ള ജൂത കഥാപാത്രമായാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. ഇന്ദ്രൻസ്, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

റൂബി ഫിലിംസിന്‍റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എസ്.സുരേഷ് ബാബു തിരക്കഥയെഴുതുന്നു. ലോകനാഥൻ എസ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top