12
December 2019 - 12:07 pm IST

Download Our Mobile App

Flash News
Archives

Bollywood

tanhaji

‌അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുമായി തനാജി; ബ്രഹ്മാണ്ഡ ട്രെയ്‌ലർ പുറത്ത്

Published:19 November 2019

ത്രത്തില്‍ ഛത്രപതി ശിവജിയുടെ നിഴലും സ്വാതന്ത്ര്യസമര സേനാനിയുമായ തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണെത്തുന്നത്. ഉദയ് ഭാൻ എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ സെയ്ഫ് അലി ഖാനെത്തുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായെത്തുന്ന തനാജി: ദ അണ്‍സംഗ് വാരിയറിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തില്‍ ഛത്രപതി ശിവജിയുടെ നിഴലും സ്വാതന്ത്ര്യസമര സേനാനിയുമായ തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണെത്തുന്നത്. ഉദയ് ഭാൻ എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ സെയ്ഫ് അലി ഖാനെത്തുന്നത്. സാവിത്രി മലുസരെയായി കാജോളും ചിത്രത്തിലെത്തുന്നു. തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി.

അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം അജയ് ദേവ്ഗണ്‍ പറയുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്ന് അജയ് ദേവ്ഗണാണ്.

നേഹ ശർമ, ജഗപതി ബാബു, അജൻക്യ ഡിയോ, പങ്കജ് ത്രിപാതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്ത വർഷം ജനുവരി10 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top