14
December 2019 - 12:45 pm IST

Download Our Mobile App

Flash News
Archives

Gulf

dubai-road-accident-kannur-native-nri-dead

ദുബായില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Published:19 November 2019

ഗോൾഡൻ ഏജ് ജനറൽ ട്രേഡിങ് പാർട്ണറായ ഹക്കീമും മറ്റു രണ്ടു പാർട്ണർമാരും സഞ്ചരിച്ച വാഹനത്തിൽ ട്രെയിലർ വന്നിടിക്കുകയായിരുന്നു.

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ പുതിയങ്ങാടി സ്വദേശി അബ്ദുൽ ഖാദറിന്‍റെ മകൻ കെ.ടി. ഹക്കീം (52) അന്തരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഗോൾഡൻ ഏജ് ജനറൽ ട്രേഡിങ് പാർട്ണറായ ഹക്കീമും മറ്റു രണ്ടു പാർട്ണർമാരും സഞ്ചരിച്ച വാഹനത്തിൽ ട്രെയിലർ വന്നിടിക്കുകയായിരുന്നു. ഹക്കീം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൂടെയുള്ളവർ പരുക്കുകളോടെ രക്ഷപ്പെട്ടു.

അൽ അവീർ‌ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലേക്കുള്ള വഴിയായിരുന്നു അപകടം. ബന്ധുക്കളുടെ സമ്മത പ്രകാരം ദുബായിൽ തന്നെ ഖബറടക്കം നടത്തും. ഭാര്യ: ഫാത്തിബി, മക്കൾ: ഫഹീം, ഹസ്ന, ഹിബ. മാതാവ്: റാബിയ.


വാർത്തകൾ

Sign up for Newsletter



top