12
December 2019 - 3:13 am IST

Download Our Mobile App

Flash News
Archives

Crime

150-cr-gst-fraud-case-two-arrested-in-malappuram

150 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍

Published:19 November 2019

പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. 

മലപ്പുറം: 150 കോടിയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പിൽ മലപ്പുറത്ത് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. 

അടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് പരിചയപ്പെടുത്തിയാണ് ഇവർ വ്യാപാരികളെ സമീപിച്ചിരുന്നത്. തുടർന്ന് ജിഎസ്ടി അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു. കോടിക്കണക്കിന് രൂപയുടെ അടക്ക കയറ്റുമതി നടത്തുന്നതിന്‍റെ വ്യാജരേഖകൾ നൽകി, ജിഎസ്ടിയിൽ നിന്നും അഞ്ച് ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. 

ജിഎസ്ടി തുക അടയ്ക്കാതായതിനെ തുടർന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യാപാരികളെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു.


വാർത്തകൾ

Sign up for Newsletter



top