09
December 2019 - 8:36 pm IST

Download Our Mobile App

Flash News
Archives

Updates

ഐ​ഡി​ബി​ഐ അ​സ​റ്റ് മാ​നെ​ജ്മെ​ന്‍റി​നെ മു​ത്തൂ​റ്റ് ഫി​നാ​ന്‍സ് ഏ​റ്റെ​ടു​ക്കു​ന്നു

Published:19 November 2019

എ​ല്‍ഐ​സി​യു​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ഐ​ഡി​ബി​ഐ ബാ​ങ്ക്. ഇ​വ​ര്‍ പ്ര​ധാ​ന ബി​സി​ന​സാ​യ ബാ​ങ്കി​ങ് മാ​ത്രം നി​ല​നി​ര്‍ത്തി ബാ​ക്കി ബി​സി​ന​സു​ക​ള്‍ കൈ​യൊ​ഴി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വി​ല്‍പ്പ​ന.

മും​ബൈ: മ്യൂ​ച്ച​ല്‍ ഫ​ണ്ട് ക​മ്പ​നി​യാ​യ ഐ​ഡി​ബി​ഐ അ​സ​റ്റ് മാ​നെ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡി​നെ സ്വ​ര്‍ണ​പ്പ​ണ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ മു​ത്തൂ​റ്റ് ഫി​നാ​ന്‍സ് ഏ​റ്റെ​ടു​ക്കു​ന്നു. ബൈ​ൻ​ഡി​ങ് ഓ​ഫ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​രാ​ര്‍ ന​ട​പ​ടി​ക​ള്‍ ഈ ​ആ​ഴ്ച ത​ന്നെ പൂ​ര്‍ത്തി​യാ​ക്കും. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​വാ​ര്‍ത്ത പു​റ​ത്തു​വി​ട്ട​ത്. 

എ​ന്നി​രു​ന്നാ​ലും ഐ​ഡി​ബി​ഐ, മു​ത്തൂ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ക്താ​ക്ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ല്‍ഐ​സി​യു​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ഐ​ഡി​ബി​ഐ ബാ​ങ്ക്. ഇ​വ​ര്‍ പ്ര​ധാ​ന ബി​സി​ന​സാ​യ ബാ​ങ്കി​ങ് മാ​ത്രം നി​ല​നി​ര്‍ത്തി ബാ​ക്കി ബി​സി​ന​സു​ക​ള്‍ കൈ​യൊ​ഴി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വി​ല്‍പ്പ​ന.

2019 മാ​ര്‍ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഐ​ഡി​ബി​ഐ അ​സ​റ്റ് മാ​നെ​ജ്മെ​ന്‍റി​ന്‍റെ 66.7 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ഐ​ഡി​ബി​ഐ കാ​പ്പി​റ്റ​ല്‍ മാ​ര്‍ക്ക​റ്റ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റീ​സ് ഹോ​ള്‍ഡി​ങ്ങി​ല്‍ 33.33 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റേ​താ​ണ്. ഇ​ക്വി​റ്റി, ഡെ​റ്റ്, ഹൈ​ബ്രി​ഡ്, ഗോ​ള്‍ഡ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 22 നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണ് ഐ​ഡി​ബി​ഐ അ​സ​റ്റ് മാ​നെ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡി​നു​ള്ള​ത്. 2018-19 ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് 6238 കോ​ടി രൂ​പ​യു​ടെ ആ​സ്തി​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്നു.


വാർത്തകൾ

Sign up for Newsletter



top