14
December 2019 - 2:26 pm IST

Download Our Mobile App

Other news

pt-usha-steffy

പ​രുക്കി​നോ​ട് പ​ട​വെ​ട്ടി നേ​ടി​യ 38 മെ​ഡ​ലു​ക​ള്‍ കൂ​ട്ടി​നു​ണ്ട്... ന​ല്‍കാ​നാ​കുമോ, സ്റ്റെഫി​ക്കൊ​രു സ​ര്‍ക്കാ​ര്‍ജോ​ലി?..

Published:20 November 2019

# എം ​എം സ​ലാം

സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന അ​റു​പ​ത്തി​മൂ​ന്നാ​മ​തു സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് 800 മീ​റ്റ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി കൗ​മാ​ര​പ്ര​തി​ഭ​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ ഇ​തേ​യി​ന​ത്തി​ലെ മു​ന്‍ ദേ​ശീ​യ-​സം​സ്ഥാ​ന ജേ​താ​വാ​യ സ്‌​റ്റെ​ഫി സോ​ണി​ക്കും പ​റ​യാ​നു​ള്ള​ത് വി​ധി ദൗ​ര്‍ഭാ​ഗ്യ​ത്തി​ന്‍റെ​യും പ​രു​ക്കി​ന്‍റെ​യും രൂ​പ​ത്തി​ലെ​ത്തി​യ ക​ഥ​യാ​ണ്.

ക​ണ്ണൂ​ര്‍: പ്ര​തി​ഭ​യും യോ​ഗ്യ​ത​യു​മെ​ല്ലാം ആ​വോ​ള​മു​ണ്ടാ​യി​ട്ടും കാ​യി​ക ലോ​ക​ത്തി​ന്‍റെ അ​രി​കു​ക​ളി​ലേ​ക്ക് മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യാ​ണ്. ഉ​ജ്വ​ല​നേ​ട്ട​ങ്ങ​ളു​മാ​യി മൂ​ന്നേ​റു​ന്ന​തി​നി​ടെ പ​രു​ക്കും ദൗ​ര്‍ഭാ​ഗ്യ​വു​മ​ല്ലൊ​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക്  വി​ല്ല​നാ​യി ക​ട​ന്നു വ​ന്ന​ത്. കാ​യി​ക ച​രി​ത്ര​ത്തി​ല്‍ ത​ങ്ക​ലി​പി​ക​ളാ​ല്‍ ത​ങ്ങ​ളു​ടെ പേ​രു​ക​ള്‍ എ​ഴു​തി​ച്ചേ​ര്‍ത്തി​ട്ടും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ല്‍ ഒ​ന്നും നേ​ടാ​നാ​വാ​തെ പോ​യ​വ​രു​ടേ​തും കൂ​ടി​യാ​ണ് ഈ ​കാ​യി​ക​മേ​ള​ക​ള്‍.

 സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന അ​റു​പ​ത്തി​മൂ​ന്നാ​മ​തു സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് 800 മീ​റ്റ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി കൗ​മാ​ര​പ്ര​തി​ഭ​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ ഇ​തേ​യി​ന​ത്തി​ലെ മു​ന്‍ ദേ​ശീ​യ-​സം​സ്ഥാ​ന ജേ​താ​വാ​യ സ്‌​റ്റെ​ഫി സോ​ണി​ക്കും പ​റ​യാ​നു​ള്ള​ത് വി​ധി ദൗ​ര്‍ഭാ​ഗ്യ​ത്തി​ന്‍റെ​യും പ​രു​ക്കി​ന്‍റെ​യും രൂ​പ​ത്തി​ലെ​ത്തി​യ ക​ഥ​യാ​ണ്. 2003 മു​ത​ല്‍ 2008 വ​രെ​യു​ള്ള അ​ഞ്ച് വ​ര്‍ഷ​ക്കാ​ലം ദേ​ശീ​യ-​സം​സ്ഥാ​ന കാ​യി​ക​മേ​ള​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​മാ​യി​രു​ന്നു സ്‌​റ്റെ​ഫി. 

ഒ​ളിം​പ്യ​ന്‍ പി. ​ടി. ഉ​ഷ അ​ക്കാ​ദ​മി ആ​രം​ഭി​ച്ച ആ​ദ്യ ബാ​ച്ചി​ല്‍ ത​ന്നെ യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ള്‍. ഉ​ഷ​യു​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​നൊ​പ്പം പി​ന്നീ​ട് അ​ന്ത​ര്‍ദേ​ശീ​യ താ​ര​ങ്ങ​ളാ​യി മാ​റി​യ ടി​ന്‍റു ലൂ​ക്ക, ശി​ല്‍പ​ജോ​സ​ഫ്, എ​ന്നി​വ​രോ​ടൊ​പ്പ​മു​ള്ള മ​ത്സ​ര​ങ്ങ​ളും കാ​യി​ക​ലോ​ക​ത്തെ മി​ന്നും താ​ര​മാ​യി ഉ​ദി​ച്ചു​യ​രാ​ന്‍ സ്റ്റെ​ഫി​യെ സ​ഹാ​യി​ച്ചു. 2003ല്‍ ​ക​ണ്ണൂ​രി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ മീ​റ്റ് റെ​ക്കോ​ഡോ​ടെ സ്വ​ര്‍ണം നേ​ടി​യാ​ണ് സ്‌​റ്റെ​ഫി വ​ര​വ​റി​യി​ച്ച​ത്. 

പി​ന്നീ​ടു​ള്ള അ​ഞ്ച് വ​ര്‍ഷ​ക്കാ​ലം ന​ട​ന്ന പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ സം​സ്ഥാ​ന ദേ​ശി​യ മീ​റ്റു​ക​ളി​ലും മെ​ഡ​ലു​ക​ള്‍ സ്റ്റെ​ഫി​യെ​ത്തേ​ടി​യെ​ത്തി. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ 200, 400 മീ​റ്റ​റു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന സ്‌​റ്റെ​ഫി പി​ന്നീ​ട് ഉ​ഷ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം 800ലേ​ക്ക് ചു​വ​ടു​മാ​റി. 800 മീ​റ്റ​റി​ല്‍ 2006ലെ ​സ്റ്റേ​റ്റ് ഇ​ന്‍റ​ര്‍ക്ല​ബ്ബ് അ​ത്‌​ല​റ്റി​ക്മീ​റ്റി​ല്‍ മീ​റ്റ് റെ​ക്കോ​ഡോ​ടെ സ്വ​ര്‍ണം,2008ലെ ​സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം, അ​തേ വ​ര്‍ഷം ത​ന്നെ സം​സ്ഥാ​ന ജൂ​നി​യ​ര്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം, എ​ന്നി​വ​യ​ട​ക്കം 14സം​സ്ഥാ​ന മെ​ഡ​ലു​ക​ളാ​ണ് സ്റ്റെ​ഫി സ്വ​ന്ത​മാ​ക്കി​യ​ത്.

2004 ജ​നു​വ​രി​യി​ല്‍ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ്വ​ര്‍ണം, 2006,07 വ​ര്‍ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ സ്‌​കൂ​ള്‍കാ​യി​ക​മേ​ള​ക​ളി​ലും ഇ​ന്‍റ​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി മ​ത്സ​ങ്ങ​ളി​ലും സ്വ​ര്‍ണം എ​ന്നി​വ​യ​ട​ക്കം 18 ദേ​ശീ​യ ചാം​പ്യ​ന്‍ഷി​പ്പു​ക​ളി​ലെ വി​വി​ധ മെ​ഡ​ലു​ക​ള്‍ സ്റ്റെ​ഫി ക​ഴു​ത്തി​ല​ണി​ഞ്ഞു.  ഉ​ഷ സ്‌​കൂ​ളി​ലെ പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ 2008ലാ​ണ് വി​ട്ടു​മാ​റാ​ത്ത പേ​ശീ​വേ​ദ​ന സ്റ്റെ​ഫി​യെ പി​ടി​കൂ​ടു​ന്ന​ത്. ഒ​രു വ​ര്‍ഷ​മെ​ങ്കി​ലും പൂ​ര്‍ണ​മാ​യ വി​ശ്ര​മം വേ​ണ​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശം. 

എ​ന്നാ​ല്‍, കാ​യി​ക​മേ​ഖ​ല​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശ​വും സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ലെ എ​ന്തെ​ങ്കി​ലും ഒ​രു ജോ​ലി​യും ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള​ള പ്ര​ക​ട​ന​ങ്ങ​ളി​ല്‍ സ്റ്റെ​ഫി​ക്ക് മി​ക​ച്ച സ​മ​യം കു​റി​ക്കാ​നാ​യി​ല്ല. മാ​ത്ര​വു​മ​ല്ല പ​രി​ശീ​ല​ന​ത്തി​നി​ടെ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും തു​ട​ര്‍ന്ന​തോ​ടെ 2010ല്‍ ​പൂ​ര്‍ണ​മാ​യും ക​ളി​ക്ക​ള​ത്തോ​ടു വി​ട​പ​റ​ഞ്ഞു. ഡി​ഗ്രി​പ​ഠ​ന​ത്തി​നൊ​പ്പം കൊ​ല്ലം സാ​യി​യി​ല്‍ ജ​യ​കു​മാ​റി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന നാ​ളു​ക​ളി​ല്‍ സ്റ്റെ​ഫി. പ​രു​ക്കി​നോ​ട് പ​ട​വെ​ട്ടി​യാ​ണ് കാ​യി​ക ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തെ മൂ​ന്നു വ​ര്‍ഷ​ങ്ങ​ളി​ല്‍ സ്റ്റെ​ഫി ക​ള​ത്തി​ലി​റ​ങ്ങി മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

 കോ​ളെ​ജ് പ​ഠ​ന​ശേ​ഷം കാ​യി​ക താ​ര​ങ്ങ​ള്‍ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​ലി​ക​ള്‍ക്കാ​യി സ്‌​റ്റെ​ഫി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. റെ​യി​ല്‍വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സി​ല്‍ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍ത്തി​യാ​വു​ന്ന​തി​നി​ടെ മ​റ്റൊ​രു ദൗ​ര്‍ഭാ​ഗ്യ​വും സ്റ്റെ​ഫി​യെ​ത്തേ​ടി​യെ​ത്തി. ജോ​ലി​ക്കു​ള്ള അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച​തി​ല്‍ വ​ന്ന മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത ചെ​റി​യൊ​രു പി​ഴ​യു​ടെ പേ​രി​ല്‍ സ്റ്റെ​ഫി​യു​ടെ ഫ​യ​ല്‍ റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ മ​ട​ക്കി​യ​യ​ച്ചു. 

പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ വ​ഴി​യും സം​സ്ഥാ​ന പൊ​ലീ​സി​ലെ നി​യ​മ​ന​ങ്ങ​ളി​ലു​മെ​ല്ലാം ത​ന്നേ​ക്കാ​ള്‍ കു​റ​ഞ്ഞ പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ പോ​ലും ക​യ​റി​പ്പ​റ്റി​യ​പ്പോ​ള്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ചു മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടി​ല്ലെ​ന്ന ഒ​റ്റ കാ​ര​ണ​ത്താ​ല്‍ സ്റ്റെ​ഫി​ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ചു. സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലേ മ​ത്സ​ര​ങ്ങ​ള്‍ക്കി​റ​ങ്ങേ​ണ്ട പ്രാ​യ​മാ​യ​പ്പോ​ഴേ​ക്കും പ​രു​ക്കു​മൂ​ലം ക​ളം വി​ടേ​ണ്ടി വ​ന്ന​താ​ണ് സ്റ്റെ​ഫി​ക്ക് വി​ന​യാ​യ​ത്. 

ഇ​ടു​ക്കി സ്വ​ദേ​ശി സോ​ണി വ​ര്‍ഗീ​സി​നെ വി​വാ​ഹം ചെ​യ്ത ശേ​ഷം ഭ​ര്‍ത്താ​വ് ജോ​ലി ചെ​യ്യു​ന്ന അ​തേ സ്‌​കൂ​ളാ​യ ഛത്തീ​സ്ഗ​ഡി​ലെ ജ​ഗ​ദ​ല്‍പൂ​രി​ല്‍ വി​ദ്യാ​ജ്യോ​തി സ്‌​കൂ​ളി​ല്‍ സ്‌​റ്റെ​ഫി​യും കാ​യി​കാ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​തേ സ്‌​കൂ​ളി​ലെ കു​രു​ന്നു കാ​യി​ക​പ്ര​തി​ഭ​ക​ളെ ദേ​ശീ​യ കാ​യി​ക മേ​ള​ക​ളി​ലേ​ക്ക് യോ​ഗ്യ​രാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് സ്‌​റ്റെ​ഫി​യി​പ്പോ​ള്‍. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ക്ക​പ്പു​റ​ത്തു​ള്ള ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റെ​യു​ള്ള ഛത്തീ​സ്ഗ​ഡി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ കാ​യി​ക താ​ര​ങ്ങ​ള്‍ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​ലി​ക​ളി​ലേ​തെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സ്റ്റെ​ഫി​ക്ക് ഇ​പ്പോ​ഴു​മു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top