14
December 2019 - 1:14 pm IST

Download Our Mobile App

Football

ലോകകപ്പ് യോഗ്യത:  ഒമാനോട് ഒരു ഗോളിന് തോറ്റ് ഇന്ത്യ

Published:19 November 2019

അഞ്ചാം മിനിറ്റിൽ പെനാൽറ്റി തുലച്ചതിന് മുപ്പത്തിമൂന്നാം മിനിറ്റിലെ ഗോളടിച്ചാണ് മെഹ്സൻ അൽ ഗസാനി ഒമാനെ മുൻപിലെത്തിച്ചത്. ഒമാന് തന്നെയായിരുന്നു മത്സരത്തിലാകെ മേൽക്കൈ. ഇന്ത്യയ്ക്ക് ഒരൊറ്റ അവസരം പോലും സ്വന്തമാക്കാനായില്ല. 

മസ്ക്കറ്റ്: ഒമാന് മുൻപിൽ പതറിയ ഇന്ത്യ ലോകക്കപ്പ് യോഗ്യത ഫുട്ബോളിൽ ഒരു ഗോളിന് കീഴടങ്ങി. അഞ്ചാം മിനിറ്റിൽ പെനാൽറ്റി തുലച്ചതിന് മുപ്പത്തിമൂന്നാം മിനിറ്റിലെ ഗോളടിച്ചാണ് മെഹ്സൻ അൽ ഗസാനി ഒമാനെ മുൻപിലെത്തിച്ചത്. ഒമാന് തന്നെയായിരുന്നു മത്സരത്തിലാകെ മേൽക്കൈ. ഇന്ത്യയ്ക്ക് ഒരൊറ്റ അവസരം പോലും സ്വന്തമാക്കാനായില്ല. 

 പ്രതിരോധത്തിൽ ഇന്ത്യ ആകെ പിഴച്ച ദിനംകൂടിയായിരുന്നു. പരിക്കും ഇന്ത്യക്ക് പ്രശ്നമായി. ഒന്നാം പകുതിയിൽ തന്നെ രണ്ട് പേരെ പരിക്ക് കാരണം ഇന്ത്യയ്ക്ക് പിൻവലിക്കേണ്ടിവന്നു. പ്രണോയ് ഹാൽദാറും ആദിൽ ഖാനുമാണ് മടങ്ങിയത്. ഇരുവരും മഞ്ഞകാർഡ് കാണുകയും ചെയ്തു. വിനീത് റായിയും അനസ് എടത്തൊടികയുമാണ് പകരം ഇറങ്ങിയത്. 

രണ്ട് പ്രതിരോധനിരക്കാരുടെ ഇടയിലൂടെ വന്ന ത്രൂബോൾ പിടിച്ചെടുത്താണ് ഗസാനി ഇന്ത്യ ഗോളി ഗുർപ്രീതിനെ കബളിപ്പിച്ച് വലയിലാക്കിയത്.  അഞ്ചാം മിനുറ്റിൽ ബോക്സിൽ ഗസാനിയെ രാഹുൽ ബെക്കെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി സമ്മാനിച്ചത്.

എന്നാൽ, കിക്കെടുത്ത ഗസാനിക്ക് പിഴച്ചു. പന്ത് നിയന്ത്രണം വിട്ട് ബാറിന് മുകളിലൂടെ അലക്ഷ്യമായി പറന്നു. ഗ്രൂപ്പിൽ നാല് കളിയിൽനിന്ന് മൂന്ന് പോയന്‍റുമായി ഇന്ത്യ നാലാംസ്ഥാനത്താണ്. ഒൻപത് പോയന്‍റുള്ള ഒമാൻ പട്ടികയിൽ രണ്ടാമതുമെത്തി. അവസാന രണ്ട് കളിയിൽ അവസാനഘട്ടത്തിലെ ഗോളിലാണ് ഇന്ത്യ പരാജയത്തിൽനിന്ന് രക്ഷപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top