14
December 2019 - 1:44 pm IST

Download Our Mobile App

Mollywood

biju-menon

ഷൂട്ടിങ്ങിനിടെ ബിജു മേനോന് പൊള്ളലേറ്റു

Published:20 November 2019

കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് അതിവേഗം വൈദ്യസഹായം നല്‍കി. പരുക്ക് കാര്യമായിട്ടൊന്നുമില്ലാത്ത തിനാല്‍ പിന്നാലെ ഷൂട്ടിങ് ആരംഭിച്ചു.

നടന്‍ ബിജു മേനോന് ഷൂട്ടിങിനിടെ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് അതിവേഗം വൈദ്യസഹായം നല്‍കി. പരുക്ക് കാര്യമായിട്ടൊന്നുമില്ലാത്ത തിനാല്‍ പിന്നാലെ ഷൂട്ടിങ് ആരംഭിച്ചു.

ബിജു മേനോനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. അനാര്‍ക്കലിഎന്ന ചിത്രത്തിന് ശേഷം ബിജു മേനോനും പൃഥ്വിരാജും വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്.

തിരക്കഥ ഒരുക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുന്നത്. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷമെത്തുന്ന കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top