09
December 2019 - 8:35 pm IST

Download Our Mobile App

Flash News
Archives

Special

monkey

ദേഹം നിറയെ മുറിവുകളുമായി മരുന്നു വാങ്ങാനെത്തി കുരങ്ങൻ, ഗുളിക കഴിച്ച് മടക്കം

Published:20 November 2019

പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാപൂരിലാണ് സംഭവം. സമീപത്തുള്ള ഓട്ടോറിക്ഷയുടെ പുറത്തു നിന്ന് ചാടിയാണ് മെഡിക്കൽ ഷോപ്പിന്‍റെ കൗണ്ടറിൽ കയറി കുരങ്ങൻ ഇരിപ്പുറപ്പിച്ചത്.

ദേഹമാസകലം മുറിവുകളുമായി മെഡിക്കൽ ഷോപ്പിൽ മരുന്നിനായെത്തിയ ഒരു കുരങ്ങന്‍റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാപൂരിലാണ് സംഭവം. സമീപത്തുള്ള ഓട്ടോറിക്ഷയുടെ പുറത്തു നിന്ന് ചാടിയാണ് മെഡിക്കൽ ഷോപ്പിന്‍റെ കൗണ്ടറിൽ കയറി കുരങ്ങൻ ഇരിപ്പുറപ്പിച്ചത്.

മറ്റു കുരങ്ങൻമാരുടെ അക്രമണമോ മറ്റോ ആകാം കുരങ്ങിന്‍റെ ശരീരത്തിൽ ഏറെ മുറിവുകളുണ്ടായിരുന്നു. വേദനകൊണ്ട് പുളയുന്ന കുരങ്ങെത്തിയത് മരുന്നിനാണെന്ന് മനസിലാക്കിയ മെഡിക്കൽ ഷോപ്പ് ഉടമ ആഞ്ജും അജിം ഉടനെ തന്നെ കുരങ്ങന് മരുന്ന് നൽകി. വേദന ശമിക്കാനായി ഒരു വേദന സംഹാരിയും നൽകി.

ഇദ്ദേഹം നൽകിയ ഗുളികയും വെള്ളവും യാതൊരുവിധ മടിയുമില്ലാതെ കുരങ്ങൻ വാങ്ങി കഴിച്ചു. കടയിലെ ജീവനക്കാർ കുരങ്ങന്‍റെ മുറിവുകളിൽ ഓയിൽമെന്‍റും പുരട്ടി. തുടർന്ന് ഷോപ്പിനു മുന്നിലെ മേശയിൽ മണിക്കൂറുകളോളം ഇരുന്ന് വിശ്രമിച്ച ശേഷമാണ് കുരങ്ങൻ അവിടെ നിന്ന് മടങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top