14
December 2019 - 1:59 pm IST

Download Our Mobile App

Mollywood

shane

നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ; ഖൽബുമായി ഷെയിൻ, ഫസ്റ്റ്ലുക്ക്

Published:20 November 2019

നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്‍റെ ഖൽബിന്‍റെ മിടിപ്പുകൾ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഷെയിന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഖല്‍ബിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണ്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.

നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്‍റെ ഖൽബിന്‍റെ മിടിപ്പുകൾ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പൂര്‍ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ഈദിന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top