14
December 2019 - 2:08 pm IST

Download Our Mobile App

Updates

malabar-creating-new-coconut-products

നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​ന് പു​തി​യ മാ​തൃ​ക ഒ​രു​ക്കാ​ന്‍ മ​ല​ബാ​ര്‍

Published:20 November 2019

വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​യാ​യി മാ​റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് മ​ല​ബാ​ര്‍ മേ​ഖ​ല. മ​ല​ബാ​റി​ലെ തൊ​ണ്ട് പൊ​ള്ളാ​ച്ചി​യി​ല്‍ കൊ​ണ്ടു​പോ​യി ച​കി​രി​യാ​ക്കി ആ​ല​പ്പു​ഴ​യി​ല്‍ വി​ല്‍ക്കു​ക​യാ​ണ്.

കോ​ഴി​ക്കോ​ട്: വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​യാ​യി മാ​റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് മ​ല​ബാ​ര്‍ മേ​ഖ​ല. മ​ല​ബാ​റി​ലെ തൊ​ണ്ട് പൊ​ള്ളാ​ച്ചി​യി​ല്‍ കൊ​ണ്ടു​പോ​യി ച​കി​രി​യാ​ക്കി ആ​ല​പ്പു​ഴ​യി​ല്‍ വി​ല്‍ക്കു​ക​യാ​ണ്. ഇ​ത് മ​ല​ബാ​റി​ല്‍ ത​ന്നെ ച​കി​രി​യാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ക്ക് തൊ​ഴി​ലും ല​ഭി​ക്കും, നൂ​റു ക​ണ​ക്കി​ന് സം​രം​ഭ​ക​ര്‍ക്ക് അ​വ​സ​ര​വും ല​ഭി​ക്കും. അ​തി​നു​ള്ള വേ​ദി ഒ​രു​ക്ക​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. 

23 രൂ​പ​യ്ക്കാ​ണ് ച​കി​രി ക​യ​ര്‍ഫെ​ഡ് വാ​ങ്ങു​ന്ന​ത്. ഈ ​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത് തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ല​ബാ​റി​ല്‍ നി​ന്നും കൊ​ണ്ടു​വ​രു​ന്ന തൊ​ണ്ടി​ന് 2.20 രൂ​പ വി​ല വ​രു​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ്. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ക​ട്ടെ 60 പൈ​സ മു​ത​ല്‍ 1 രൂ​പ വ​രെ​യു​ള്ള വി​ല​യ്ക്ക് തൊ​ണ്ട് കി​ട്ടും. അ​തു​കൊ​ണ്ടു ത​ന്നെ ച​കി​രി​മി​ല്ല് മ​ല​ബാ​റി​ല്‍ സ​ജീ​വ​മാ​ക്കു​ക​യാ​ണ്. മു​ത​ല്‍ മു​ട​ക്കി​ന്‍റെ പ​കു​തി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​ബ്സി​ഡി​യാ​യി ന​ല്‍കും. ഈ​ട് ന​ല്‍കാ​നു​ണ്ടെ​ങ്കി​ല്‍ ബാ​ക്കി പൈ​സ കെ​എ​ഫ്സി​യി​ല്‍ നി​ന്നും വാ​യ്പ​യാ​യും ന​ല്‍കും. 50 സ്വ​കാ​ര്യ സം​രം​ഭ​ക​രെ​ങ്കി​ലും അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ച​കി​രി മി​ല്ലു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍ത്ത​നം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്.

നി​ല​വി​ല്‍ റീ​ജ​ന്‍സി​യി​ല്‍ 82 സം​രം​ഭ​ര്‍ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ക​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ക്കു​ശേ​ഷം ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന ക​യ​ര്‍ കേ​ര​ള​യി​ല്‍വ​ച്ച് ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ടു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലെ പ്രാ​ഥ​മി​ക കാ​ര്‍ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ള്‍ നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തി​ന് തെ​ങ്ങു​ക​യ​റ്റ സം​ഘ​ങ്ങ​ള്‍ക്ക് രൂ​പം ന​ല്‍കി അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച ക്ര​മം അ​നു​സ​രി​ച്ച് തേ​ങ്ങ ഇ​ടു​ക​യും, ത​ത്സ​മ​യം ത​ന്നെ കൃ​ഷി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ല്‍കു​ക​യും വേ​ണം. ബാ​ങ്ക് ആ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ വ​ര്‍ക്കി​ങ് ക്യാ​പി​റ്റ​ല്‍ പ്ര​ശ്ന​മാ​കി​ല്ല. തേ​ങ്ങ പൊ​ളി​ക്കു​ന്ന​തി​നും അ​ത് ച​കി​രി​യാ​ക്കു​ന്ന​തി​നു​മു​ള്ള യ​ന്ത്ര​ങ്ങ​ളും കെ​ട്ടി​ട​വും ക​യ​ര്‍ വ​കു​പ്പി​ല്‍ നി​ന്നും 90 ശ​ത​മാ​നം സൗ​ജ​ന്യ​മാ​യി ന​ല്‍കും. ലാ​ഭം ഉ​റ​പ്പു​വ​രു​ത്തു​ന്ന മു​റ​യ്ക്ക് ക​യ​ര്‍ഫെ​ഡ് ച​കി​രി സം​ഭ​രി​ക്കു​ക​യും ചെ​യ്യും.

ന​ഷ്ട​ത്തി​ന്‍റെ പ്ര​ശ്നം ഉ​ദി​ക്കു​ന്നി​ല്ല. കൊ​പ്ര​യാ​ട്ടി വെ​ളി​ച്ചെ​ണ്ണ​യാ​ക്കു​ന്ന മി​ല്ലു​ക​ളും സം​ഘ​ങ്ങ​ള്‍ക്ക് സ്ഥാ​പി​ക്കാം. തേ​ങ്ങ ന​ല്‍കു​ന്ന കൃ​ഷി​ക്കാ​രും പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള ആ​ള്‍ക്കാ​രും വാ​ങ്ങി​യാ​ല്‍ വെ​ളി​ച്ചെ​ണ്ണ​യു​ടെ മാ​ര്‍ക്ക​റ്റി​നും പ്ര​യാ​സ​മു​ണ്ടാ​കി​ല്ല. ഇ​ത്ര​യും ചെ​യ്താ​ല്‍ ത​ന്നെ കൃ​ഷി​ക്കാ​ര്‍ക്ക് നാ​ളി​കേ​രം ഒ​ന്നി​ന് 34 രൂ​പ അ​ധി​കം ന​ല്‍കാ​ന്‍ ക​ഴി​യും. ഇ​തി​നു ത​യാ​റു​ള്ള നൂ​റോ​ളം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കൂ​ടി​ച്ചേ​ര​ല്‍ കോ​ഴി​ക്കോ​ട് ഹോ​ട്ട​ല്‍ ഹൈ​സ​നി​ല്‍ ന​ട​ന്നു. ക​യ​ര്‍ കേ​ര​ള​യി​ല്‍ പ​ദ്ധ​തി​ക്ക് അ​ന്തി​മ രൂ​പ​മാ​കും. ഡി​സം​ബ​ര്‍ 6ന് ​കൃ​ഷി മ​ന്ത്രി സ​ന്നി​ഹി​ത​നാ​കു​ന്ന ച​ട​ങ്ങി​ലാ​യി​രി​ക്കും പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top