14
December 2019 - 1:40 pm IST

Download Our Mobile App

Cricket

india-bangladesh-day-and-night-test-match

ച​രി​ത്ര​ത്തി​നൊ​രു​ങ്ങി ഈ​ഡ​ൻ

Published:20 November 2019

ച​രി​ത്ര ടെ​സ്റ്റി​നാ​യി കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഒ​രു​ങ്ങി. ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്ന പ​ക​ല്‍-​രാ​ത്രി ടെ​സ്റ്റി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ ചൂ​ട​പ്പം​പോ​ലെ വി​റ്റു​തീ​ര്‍ന്നു. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ല്‍ക്ക​ത്ത: ച​രി​ത്ര ടെ​സ്റ്റി​നാ​യി കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഒ​രു​ങ്ങി. ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്ന പ​ക​ല്‍-​രാ​ത്രി ടെ​സ്റ്റി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ ചൂ​ട​പ്പം​പോ​ലെ വി​റ്റു​തീ​ര്‍ന്നു. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നാ​ളെ​യാ​ണ്  ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ആ​ദ്യ​മാ​യി പി​ങ്ക് പ​ന്തി​ല്‍ അ​ണി​നി​ര​ക്കു​ന്ന ഡേ ​ആ​ന്‍ഡ് നൈ​റ്റ് ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്‍ഡോ​റി​ല്‍ ആ​ദ്യ ടെ​സ്റ്റ് ഇ​ന്നിം​ഗ്‌​സി​നും 130 റ​ണ്‍സി​നും വി​ജ​യി​ച്ച് പ​ര​മ്പ​ര​യി​ല്‍ 1-0ന് ​മു​ന്നി​ലാ​ണ് ടീം ​ഇ​ന്ത്യ. 

ഗ്യാ​ല​റി നി​റ​യും

ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം മു​ത​ൽ ഗ്യാ​ല​റി നി​റ​ഞ്ഞ് ക​വി​യു​മെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. "" വി​രാ​ട് കോ​ഹ്‌​ലി മ​ഹാ​നാ​യ താ​ര​മാ​ണ്. നി​റ​ഞ്ഞ ഗ്യാ​ല​റി​ക്ക് മു​ന്നി​ല്‍ അ​യാ​ള്‍ ക​ളി​ക്കും. ആ​ദ്യ​ദി​നം ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങു​മ്പോ​ള്‍ നി​റ​ഞ്ഞ ഗ്യാ​ല​റി കോ​ഹ്‌​ലി​ക്ക് കാ​ണാം. ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​നെ നി​ങ്ങ​ള്‍ ഇ​ഷ്‌​ട​പ്പെ​ടും. വ​രൂ, കാ​ണൂ... ഒ​ഴി​ഞ്ഞ ഗ്യാ​ല​റി​ക്ക് മു​ന്നി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ ഇ​തി​ഹാ​സ​ങ്ങ​ള്‍ക്ക് ക​ളി​ക്കേ​ണ്ടി​വ​രി​ല്ല. കോ​ല്‍ക്ക​ത്ത ടെ​സ്റ്റി​ന്‍റെ ആ​ദ്യ മൂ​ന്ന് ദി​ന​വും നി​റ​ഞ്ഞ ഗ്യാ​ല​റി​യു​ണ്ടാ​കും'' -ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി. 
   
ടെ​സ്റ്റ് ക്രി​ക്ക​റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​ങ്ങ​നെ​യേ കാ​ണി​ക​ളെ നി​റ​യ്‌​ക്കാ​നാ​കൂ. ഗ്രൗ​ണ്ടി​ലേ​ക്ക് കാ​ണി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ക എ​ന്ന​താ​ണ് വെ​ല്ലു​വി​ളി. ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ മ​ത്സ​രം ലോ​ക​ത്ത് എ​വി​ടെ ന​ട​ന്നാ​ലും സ്റ്റേ​ഡി​യം നി​റ​യും. എ​ന്നാ​ല്‍ ഈ​ഡ​ന്‍സി​ലെ സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ വെ​ല്ലു​വി​ളി​യാ​ണ്. ആ​ദ്യ മൂ​ന്ന് ദി​വ​സ​വും 65000 കാ​ണി​ക​ളെ എ​ത്തി​ക്ക​ണം. അ​തി​ന് ക​ഴി​ഞ്ഞ​ത് വ​ലി​യ അ​ഭി​മാ​ന​മു​ണ്ടാ​ക്കു​ന്നു എ​ന്നും സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു. 

തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ ദാദ

ഇ​ത്ര​യും​നാ​ള്‍ ഡേ/​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കി​ല്ലെ​ന്ന് വാ​ശി​പിടി​ച്ച ഇ​ന്ത്യ ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ പി​ങ്ക് ബോ​ള്‍ ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ തി​ടു​ക്കം കൂ​ട്ടി. പു​തി​യ ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യാ​യി​രു​ന്നു ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് പ​ക​ലും രാ​ത്രി​യു​മാ​യി ക​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു വെ​ച്ച​ത്. തു​ട​ര്‍ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡും പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​ന് സ​മ്മ​തം മൂ​ളി. അ​ങ്ങ​നെ ച​രി​ത്ര ടെ​സ്റ്റി​ന് ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സ് വേ​ദി​യാ​യി. 

പി​ച്ചൊ​രു​ങ്ങി

വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് ഈ​ഡ​നി​ല്‍ ഡേ/​നൈ​റ്റ് ടെ​സ്റ്റി​ന് തു​ട​ക്ക​മാ​വു​ന്ന​ത്. ക്യു​റേ​റ്റ​ര്‍ സു​ജ​ന്‍ മു​ഖ​ര്‍ജി​യും സം​ഘ​വും ഗ്രൗ​ണ്ടി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഒ​രാ​ഴ്ച്ച മു​ന്‍പ് ബി​സി​സി​ഐ​യു​ടെ മു​ഖ്യ ക്യു​റേ​റ്റ​ര്‍ ആ​ശി​ഷ് ബൗ​മി​ക് ഈ​ഡ​നി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​ന് ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​നെ​ക്കാ​ളും മി​ക​ച്ചൊ​രി​ടം ഇ​ന്ത്യ​യി​ല്‍ ഇ​ല്ലെ​ന്നാ​ണ് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്. 

പി​ങ്ക് പ​ന്ത് എ​ന്താ​കും ?

പ​റ​ഞ്ഞു​വ​രു​മ്പോ​ള്‍, പി​ങ്ക് പ​ന്തു​ക​ളു​ടെ ദൈ​ര്‍ഘ്യ​മാ​ണ് ഡേ/​നൈ​റ്റ് ടെ​സ്റ്റ് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​റം കൃ​ത്രി​മ​മാ​യ​തു​കൊ​ണ്ട് ക​ളി പു​രോ​ഗ​മി​ക്കു​ന്തോ​റും പി​ങ്ക് പ​ന്തു​ക​ള്‍ക്ക് യ​ഥാ​ർ​ഥ നി​റം ന​ഷ്ട​പ്പെ​ടും. മാ​ത്ര​മ​ല്ല, തി​ള​ക്ക​വും മി​നു​സ​വു​മു​ള്ള "ഗ്ലോ​സി' ഫി​നി​ഷാ​ണ് പി​ങ്ക് പ​ന്തു​ക​ള്‍ക്ക്. ഇ​ക്കാ​ര​ണ​ത്താ​ല്‍ പ​രു​ക്ക​ന്‍ പ്ര​ത​ല​ങ്ങ​ളി​ല്‍ പി​ങ്ക് പ​ന്തു​ക​ള്‍ പെ​ട്ടെ​ന്നു മ​ങ്ങു​ക​യും ചെ​യ്യും. എ​ന്താ​യാ​ലും ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ഈ ​പ്ര​ശ്‌​നം കാ​ര്യ​മാ​യി ത​ല​പൊ​ക്കി​ല്ല. ഗ്രൗ​ണ്ടി​ല്‍ ക​ട്ടി​യേ​റി​യ പു​ല്‍പ്പ​ച്ച​പ്പ് കാ​ണാം. പി​ച്ചി​ലും പു​ല്‍നാ​മ്പു​ക​ള്‍ ധാ​രാ​ള​മാ​യി ത​ഴു​കി​യൊ​രു​ങ്ങു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള ക​ളി​മ​ണ്ണ് ഉ​പ​യോ​ഗി​ച്ചാ​ണ് ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഈ​ഡ​നി​ലെ പി​ച്ച് നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന​ത്. പി​ച്ച് പ്ര​ത​ലം താ​ര​ത​മ്യേ​ന മി​നു​സ​മു​ള്ള​താ​യി​രി​ക്കും. ത​ത്ഫ​ല​മാ​യി പ​ന്തി​ന് എ​ളു​പ്പം കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച്ച ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത് മു​ന്‍നി​ര്‍ത്തി ഗ്രൗ​ണ്ടി​ലെ ജ​ല​സേ​ച​നം ക്യു​റേ​റ്റ​ര്‍ മു​ഖ​ര്‍ജി നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ന​ട​പ​ടി വ​ഴി ഗ്രൗ​ണ്ടി​ലെ പു​ല്ല് ഉ​ണ​ങ്ങി നി​ല്‍ക്കും. രാ​ത്രി​യെ​ത്തു​ന്ന ഈ​ര്‍പ്പം ക​ളി​യെ സാ​ര​മാ​യി ബാ​ധി​ക്കി​ല്ല. ഇ​തേ​സ​മ​യം, ഈ​ര്‍പ്പം കൂ​ടു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ല്‍ പ്ര​യോ​ഗി​ക്കാ​ന്‍ ആ​ൻ​ഡ്-​ഡ്യൂ സ്‌​പ്രേ​യും സ​ജ്ജ​മാ​ണ്. 

ടോ​സ് നി​ർ​ണാ​യ​കം

ഇ​ട​ക്കാ​ല​ത്ത് പെ​യ്ത മ​ഴ​യും ബു​ള്‍ബു​ള്‍ പ്ര​തി​ഭാ​സ​വും പി​ച്ചി​ന്‍റെ സ്വ​ഭാ​വ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ളി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത ബൗ​ണ്‍സ് പ്ര​തീ​ക്ഷി​ക്കാം. എ​ന്താ​യാ​ലും മൂ​ന്നാം സെ​ഷ​ന്‍ ബാ​റ്റി​ങ് ടീ​മി​ന് അ​നു​കൂ​ല​മാ​കാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ല്‍. പ​ന്തു ന​ന​ഞ്ഞാ​ല്‍ സ്പി​ന്നും സ്വി​ങ്ങും ക​ണ്ടെ​ത്താ​ന്‍ ബൗ​ള​ര്‍മാ​ര്‍ ന​ന്നെ വി​ഷ​മി​ക്കും. ഈ ​അ​വ​സ​രം ബാ​റ്റി​ങ് ടീ​മി​ന് അ​നാ​യാ​സം റ​ണ്‍സ് ക​ണ്ടെ​ത്താ​ന്‍ വി​നി​യോ​ഗി​ക്കാം. വെ​ള്ളി​യാ​ഴ്ച്ച ടോ​സ് നേ​ടു​ന്ന ക്യാ​പ്റ്റ​ന്‍ ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കി​ല്ല. കാ​ര​ണം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് ക​ളി തു​ട​ങ്ങു​ന്ന​ത്. പ​ന്ത് ഏ​റ്റ​വും എ​ളു​പ്പം ബാ​റ്റി​ലേ​ക്ക് വ​രും. എ​ന്താ​യാ​ലും ഡേ/​നൈ​റ്റ് ടെ​സ്റ്റി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ക്ക് പ്ര​സ​ക്തി കു​റ​വാ​ണെ​ന്ന് നി​രീ​ക്ഷ​ക​ര്‍ വി​ധി​യെ​ഴു​തി​യി​ട്ടു​ണ്ട്. ക​ളി​യി​ല്‍ റി​വേ​ഴ്‌​സ് സ്വി​ങ്ങു​മു​ണ്ടാ​യി​രി​ക്കി​ല്ല. പ​ന്തി​ന്‍റെ ഒ​രു​വ​ശം മി​നു​സം ന​ഷ്ട​പ്പെ​ട്ട് ക​ഠി​ന​മാ​വു​മ്പോ​ഴാ​ണ് റി​വേ​ഴ്‌​സ് സ്വി​ങ്ങി​ന് സാ​ധ്യ​ത ഒ​രു​ങ്ങാ​റ്. പി​ങ്ക് പ​ന്തി​ല്‍ ഇ​തു ന​ട​ക്കി​ല്ല.


വാർത്തകൾ

Sign up for Newsletter



top