14
December 2019 - 2:14 pm IST

Download Our Mobile App

National

conflict-and-shouting-in-parliament-about-sonia-gandhi-s-protection

സോ​ണി​യ​യു​ടെ സു​ര​ക്ഷ പാ​ർ​ല​മെ​ന്‍റി​ൽ വീ​ണ്ടും ബ​ഹ​ളം

Published:20 November 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​നെ​തി​രേ പാ​ർ​ല​മെ​ൻ​റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം.  ലോ​ക്സ​ഭ​യി​ൽ രാ​വി​ലെ ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ കോ​ൺ​ഗ്ര​സ്, ഡി​എം​കെ, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​നെ​തി​രേ പാ​ർ​ല​മെ​ൻ​റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം.  ലോ​ക്സ​ഭ​യി​ൽ രാ​വി​ലെ ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ കോ​ൺ​ഗ്ര​സ്, ഡി​എം​കെ, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​കാ​ധി​പ​ത്യ​ത്തി​ന് അ​ന്ത്യം കു​റി​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു. 

സു​ര​ക്ഷ​യി​ൽ രാ​ഷ്‌​ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നാ​യി​രു​ന്നു രാ​ജ്യ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച ആ​ന​ന്ദ് ശ​ർ​മ​യു​ടെ ആ​വ​ശ്യം. തീ​രു​മാ​നം രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മ​ല്ലെ​ന്നു ബി​ജെ​പി മ​റു​പ​ടി ന​ൽ​കി. കാ​ര്യ​മാ​യ ഭീ​ഷ​ണി​യി​ല്ലെ​ന്ന് സു​ബ്ര​മ​ണ്യം സ്വാ​മി​യു​ടെ വാ​ദി​ച്ച​തോ​ടെ ബ​ഹ​ളം രൂ​ക്ഷ​മാ​യി. രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ പ്രി​യ​ങ്ക ഗാ​ന്ധി ജ​യി​ലി​ൽ ക​ണ്ട​ത് സ്വാ​മി പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ ത​നി​ക്കും ഇ​തി​നോ​ട് എ​തി​ർ​പ്പു​ണ്ടെ​ന്ന് സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ​നാ​യി​ഡു വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ മ​റു​പ​ടി പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ​പി ന​ഡ്ഡ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യും സ​ഭ​യി​ൽ ഇ​തേ​വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റി​നോ​ടു ചേ​ർ​ന്നു നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന ശാ​സ്ത്ര​ഭ​വ​നി​ലേ​ക്കും കൃ​ഷി​ഭ​വ​നി​ലേ​ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും കോ​ലം ക​ത്തി​ച്ച പ്ര​വ​ർ​ത്ത​ക​രെ ര​ക്ഷാ​സേ​ന ത​ട​ഞ്ഞു. 

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് നെ​ഹ്റു- ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്. 1991ൽ ​രാ​ജീ​വ് ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് ക​ടു​ത്ത സു​ര​ക്ഷാ ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 

എ​സ്പി​ജി​യെ പി​ൻ​വ​ലി​ച്ച​തോ​ടെ  സി​ആ​ർ​പി​എ​ഫി​നാ​യി ഇ​വ​രു​ടെ സു​ര​ക്ഷാ ചു​മ​ത​ല.  പ​ത്തു വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ടാ​റ്റാ സ​ഫാ​രി, വീ​ട്ടി​ല്‍ പൊ​ലീ​സ്‌ സു​ര​ക്ഷ എ​ന്നി​വ മാ​ത്ര​മാ​യി സോ​ണി​യ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്‌​ര എ​ന്നി​വ​ർ​ക്ക്. ഇ​സ​ഡ്‌ പ്ല​സ്‌ വി​ഭാ​ഗ​ത്തി​ലാ​ണ് മൂ​വ​രും. സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും വ​സ​തി​ക​ളു​ടെ സു​ര​ക്ഷ​യ്‌​ക്ക്‌ ഡ​ല്‍ഹി പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്‌. നേ​ര​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച എ​സ്‌​പി​ജി ക​മാ​ന്‍ഡോ​ക​ള്‍ക്കാ​യി​രു​ന്നു ഈ ​ചു​മ​ത​ല. വീ​ട്ടി​ല്‍ മാ​ത്ര​മ​ല്ല, നേ​താ​ക്ക​ളു​ടെ യാ​ത്രാ​വേ​ള​യി​ലും ഇ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​സ്‌​പി​ജി സം​ര​ക്ഷ​ണ​ത്തി​ല്‍ സോ​ണി​യ​യും പ്രി​യ​ങ്ക​യും മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​മു​ള്ള റേ​ഞ്ച്‌ റോ​വ​റു​ക​ളാ​ണ്‌ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്‌. രാ​ഹു​ല്‍ ഗാ​ന്ധി ഫോ​ര്‍ച്യൂ​ണ​റും. എ​ന്നാ​ലി​പ്പോ​ള്‍ 2010 മോ​ഡ​ല്‍ ടാ​റ്റാ സ​ഫാ​രി​യാ​ണ്‌ ഇ​വ​ര്‍ക്കു ന​ല്‍കി​യി​രി​ക്കു​ന്ന​ത്‌. ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കാ​യി ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്ന്‌ സി​ആ​ര്‍പി​എ​ഫ്‌ അ​ഭ്യ​ര്‍ഥി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​സ്‌​പി​ജി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top