14
December 2019 - 1:22 pm IST

Download Our Mobile App

National

krishnarajasagara-dam-level-not-changed-for-97-days

നി​റ​ഞ്ഞു​ക​വി​ഞ്ഞ് 97 ദി​നം; കൃ​ഷ്ണ​രാ​ജ​സാ​ഗ​ർ ഡാ​മി​നു റെ​ക്കോ​ഡ്

Published:20 November 2019

മാ​സ​ങ്ങ​ളാ​യി കു​ട​കി​ൽ നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യ്ക്ക് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ​യും കാ​വേ​രി തീ​ര​ത്തി​ന്‍റെ​യും ന​ന്ദി.  എ​ൺ​പ​ത്താ​റു വ​ർ​ഷം നീ​ണ്ട ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൃ​ഷ്ണ​രാ​ജ സാ​ഗ​ർ അ​ണ​ക്കെ​ട്ട് ആ​ദ്യ​മാ​യി നൂ​റു ദി​വ​സം പൂ​ർ​ണ​മാ​യ സം​ഭ​ര​ണ​ശേ​ഷി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ന്നു.

മൈ​സൂ​രു: മാ​സ​ങ്ങ​ളാ​യി കു​ട​കി​ൽ നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യ്ക്ക് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ​യും കാ​വേ​രി തീ​ര​ത്തി​ന്‍റെ​യും ന​ന്ദി.  എ​ൺ​പ​ത്താ​റു വ​ർ​ഷം നീ​ണ്ട ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൃ​ഷ്ണ​രാ​ജ സാ​ഗ​ർ അ​ണ​ക്കെ​ട്ട് ആ​ദ്യ​മാ​യി നൂ​റു ദി​വ​സം പൂ​ർ​ണ​മാ​യ സം​ഭ​ര​ണ​ശേ​ഷി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ന്നു. മൂ​ന്നു ദി​വ​സം കൂ​ടി ഇ​തേ​നി​ല തു​ട​ർ​ന്നാ​ലാ​ണു ഡാം ​പു​തു ച​രി​ത്രം കു​റി​ക്കു​ക. 2007ൽ 90 ​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഡാം ​നി​റ​ഞ്ഞി​രു​ന്ന​താ​ണ് മു​ൻ റെ​ക്കോ​ഡ്.  124.80 അ​ടി​യാ​ണു ഡാ​മി​ന്‍റെ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി. തു​ട​ർ​ച്ച​യാ​യ 97 ദി​വ​സ​മാ​യി ഈ ​നി​ല​യി​ലാ​ണു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ഓ​ഗ​സ്റ്റ് 15നാ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യി​ലെ​ത്തി​യ​ത്. 

1933ൽ ​നി​ർ​മി​ച്ച കൃ​ഷ്ണ​രാ​ജ​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്നു പു​റ​ത്തേ​ക്കൊ​ഴു​ക്കി വി​ടു​ന്ന​തി​നെ​ക്കാ​ൾ വെ​ള്ളം ഇ​പ്പോ​ഴും ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. കാ​വേ​രി നീ​രാ​വ​രി നി​ഗം ലി​മി​റ്റ​ഡി​നാ​ണു (സി​എ​ൻ​എ​ൻ​എ​ൽ) ഡാ​മി​ന്‍റെ മേ​ൽ​നോ​ട്ടം. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കു ശ​ക്ത​മാ​യി തു​ട​രു​ന്ന​തു പ​രി​ഗ​ണി​ച്ച് എ​ല്ലാ ദി​വ​സ​വും ഇ​തി​ലേ​ക്കു​ള്ള ക​നാ​ലു​ക​ളി​ലേ​ത​ട​ക്കം ഷ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സി​എ​ൻ​എ​ൻ​എ​ൽ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ എം.​ഡി. ജ​യ​പ്ര​കാ​ശ്. കാ​വേ​രി ത​ട​ത്തി​ലേ​ക്ക് കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ  174 ഗേ​റ്റു​ക​ളാ​ണു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top