13
July 2020 - 2:52 am IST

Download Our Mobile App

Special

papuva

ബോഗെയ്ൻവിൽ ലോകത്തിലെ പുതിയ രാജ്യമാകുമോ?

Published:21 November 2019

ശനിയാഴ്ച ആരംഭിച്ച് ഡിസംബർ 7 വരെ നീളുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബറിലാണ് പ്രഖ്യാപിക്കുക. എന്നാൽ ഫലമെന്തായിരിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു തരിപോലും സംശയമില്ല.

പാപുവ ന്യൂഗിനിയുടെ കിഴക്കേയറ്റത്തു നിന്ന് 700 കിലോമീറ്റർ അകലെയായി ബോഗെയ്ൻവിൽ എന്ന പേരിൽ ഒരു ദ്വീപ് സമൂഹമുണ്ട്. സ്വാതന്ത്ര്യമോ സ്വയംഭരണാവകാശമോ ലഭിക്കാനായി നവംബർ 23 ന് ഈ ദ്വീപിലെ രണ്ട് ലക്ഷത്തിലധികം നിവാസികൾ വോട്ട് രേഖപ്പെടുത്താനൊരുങ്ങുകയാണ്. ചൂഷണത്തിനെതിരെ ഒമ്പത് കൊല്ലമായി നടത്തുന്ന പോരാട്ടത്തിന് ഇതോടെ അനുകൂലമായ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികൾ. അങ്ങനെ സംഭവിച്ചാൽ ബോഗെയ്ൻവിൽ ലോകത്തിലെ ഏറ്റവും പുതിയ രാഷ്‌ട്രമാകും. 

കഴിഞ്ഞ ഇരുപതു വർഷത്തോളമായി ബോഗെയ്ൻവിൽ ദ്വീപുകളിൽ ആഭ്യന്തരയുദ്ധങ്ങളാണ്. പതിനെട്ടുവർഷം മുമ്പ് പാപുവ ന്യൂഗിനി എന്ന രാജ്യം, അന്ന് രണ്ടു ലക്ഷത്തോളം പേരുണ്ടായിരുന്ന ബോഗെയ്ൻവില്ലിന് ഒരു വാഗ്ദാനം നൽകുകയുണ്ടായി. ബോഗെയ്ൻവില്ലയുടെ ഭാവി എന്തെന്ന് അവിടെ താമസിക്കുന്നവർക്ക് ഹിതപരിശോധനയിലൂടെ തീരുമാനിക്കാമെന്ന്. അതിനുശേഷം നിരവധി വർഷങ്ങൾ കടന്നുപോയി.

ആ വാക്കുമാത്രം നിറവേറ്റപ്പെട്ടില്ല. ശനിയാഴ്ച ആരംഭിച്ച് ഡിസംബർ 7 വരെ നീളുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബറിലാണ് പ്രഖ്യാപിക്കുക. എന്നാൽ ഫലമെന്തായിരിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു തരിപോലും സംശയമില്ല. തൊണ്ണൂറുശതമാനത്തിലധികം പേരും പുതിയൊരു രാജ്യം വേണം എന്നാണ് പറഞ്ഞിരിക്കുന്നതത്രെ. 

സ്വർണം, ചെമ്പ് എന്നിവയുടെ പേരിൽ നടന്ന യുദ്ധങ്ങൾ...

പാപുവ ന്യൂ ഗിനിയയുടെ 45% കയറ്റുമതി വരുമാനം ബോഗെയ്ൻവില്ലിൽ നിന്നുള്ള വിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും ഖനികളുള്ള ബോഗെയ്ൻവില്ലിൽ നിന്ന് ഈ ലോഹങ്ങളുടെ ഖനനവും കയറ്റുമതിയും പാപുവ ന്യൂ ഗിനിയയാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ നിന്നുള്ള വരുമാനവും സ്വാഭാവികമായും കൈയാളുന്നത് പാപുവ ന്യൂ ഗിനി തന്നെ. അതായത് ബോഗെയ്ൻവിൽ കാലങ്ങളായി ചൂഷണം ചെയ്യപ്പെടുകയാണ്. 

ഖനികളെ ചൊല്ലിയുള്ള പ്രതിഷേധം 1988 ൽ ശക്തമായി. പാപുവ ന്യൂ ഗിനിയ ഭരണകൂടവും ബോഗെയ്ൻവിൽ റെവല്യൂഷണറി ആർമിയും തമ്മിലുള്ള തർക്കം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറി. രണ്ട് ലക്ഷത്തോളമുണ്ടായിരുന്ന ദ്വീപുനിവാസികളിൽ 20,000 പേർക്ക് ജീവൻ നഷ്ടമായി. നാനാതുറകളിൽ നിന്നുള്ള ശക്തമായ ഇടപെടലുകളെ തുടർന്ന് 1997 ൽ ബോഗെയ്ൻവിൽ റെവല്യൂഷണറി ആർമി സമാധാനക്കരാറിന് തയാറായി. 2000ൽ  ഇരുകൂട്ടരും ഒപ്പുവെച്ച സമാധാനക്കരാർ 2020 ൽ സ്വതന്ത്രതെരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ഉടമ്പടി മുന്നോട്ടുവെച്ചു.

10,000 ചതുരശ്രഅടി മാത്രം വിസ്തീർണമുള്ള ഈ ദ്വീപിലെ ജനസംഖ്യയും താരതമ്യേന കുറവാണ്. സ്വാതന്ത്രരാഷ്ട്രമായി തീർന്നാലും ബോഗെയ്ൻവില്ലിന്‍റെ സാമ്പത്തികാവസ്ഥയിൽ നേരിയ പുരോഗതിക്കുള്ള സാധ്യതയ്ക്ക് വർഷങ്ങൾ വേണ്ടി വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഹിതപരിശോധനയ്ക്ക് ശനിയാഴ്ച തുടക്കമാകും. ആകെ 829 വോട്ടിങ് കേന്ദ്രങ്ങളാണ് ഉണ്ടാവുക. കൂടുതൽ  സ്വയംഭരണാവകാശം വേണോ അതോ പാപുവാ ന്യൂഗിനിയയിൽ നിന്ന് വേറിട്ട് മറ്റൊരു രാജ്യം തന്നെ ആവേണ്ടതുണ്ടോ എന്നതാണ് ഹിതപരിശോധനയിൽ ചോദ്യം. 

നാട്ടിൽ സംഘർഷാവസ്ഥയായപ്പോൾ പൂട്ടിയിട്ടതാണ് പാൻഗുന എന്ന ഖനി. ബോഗെയ്ൻവില്ലയിൽ പറയത്തക്ക മറ്റു വരുമാനസ്രോതസുകളൊന്നും തൽക്കാലമില്ല. അതുകൊണ്ടുതന്നെ പാപുവാ ന്യൂ ഗിനിയിൽ നിന്ന് വേർപെട്ടുകഴിഞ്ഞാൽ പിന്നെ എങ്ങനെ ബോഗെയ്ൻവിൽ എന്ന പുത്തൻ രാജ്യം പിച്ചവെച്ചു തുടങ്ങും എന്നാണ് പലരുടെയും സംശയം. ലഭ്യമായ പ്രകൃതിവിഭവങ്ങൾ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ രാജ്യത്തിന് സാമ്പത്തികവളർച്ച കൈവരിക്കാമെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.

പാൻഗുൻ ഖനി

ഹിതപരിശോധനയുടെ ഫലം പാപുവാ ന്യൂ ഗിനിക്ക് എതിരാണെങ്കിൽ അവർ എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിലും ആശങ്കകളുണ്ട്. എന്തായാലും ഹിതപരിശോധന പുതിയ രാജ്യത്തിൻറെ രൂപീകരണത്തിന് അനുകൂലമായാൽ, അതോടെ ലോകത്തിലേക്ക് പുതിയ ഒരു രാജ്യം കൂടി കടന്നുവരും.


വാർത്തകൾ

Sign up for Newslettertop