09
December 2019 - 9:59 pm IST

Download Our Mobile App

Flash News
Archives

Special

greta

നൂറ്റാണ്ടുകൾക്ക് മുൻപ് വന്ന ടൈം ട്രാവലറാണോ ഗ്രേറ്റ‍ ? വൈറലായി ചിത്രം

Published:21 November 2019

ഗ്രേറ്റയുടെ യുഎന്നിലെ പ്രസംഗം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ 121 വർഷം പഴക്കമുള്ള ഒരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ലോകത്തെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ തുൻബർഗ് എന്ന പെൺകുട്ടി. ഗ്രേറ്റയുടെ യുഎന്നിലെ പ്രസംഗം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ 121 വർഷം പഴക്കമുള്ള ഒരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ചിത്രം കണ്ടവരെല്ലാം അമ്പരപ്പോടെ പറയുന്നത് ഗ്രേറ്റ ഒരു ടൈം ട്രാവലറാണെന്നാണ്. കാഴ്ചയിൽ ഗ്രേറ്റയോട് സാമ്യം തോന്നുന്ന പെൺകുട്ടിയുടെ ചിത്രം വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ആർക്കൈവിൽ നിന്നാണ് കണ്ടെത്തിയത്. 1898 ൽ കാനഡയിൽ ഒരു സ്വർണ ഖനിയിൽ നിന്നെടുത്തതാണീ ചിത്രം. മൂന്നു കുട്ടികൾ അവിടത്തെ ഒരു സ്വർണ്ണഖനിയിലെ റോക്കർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്.

 


വാർത്തകൾ

Sign up for Newsletter



top