09
December 2019 - 8:48 pm IST

Download Our Mobile App

Flash News
Archives

National

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ

Published:21 November 2019

പ്രഖ്യാപനത്തിന്‍റെ മുന്നോടിയായി ശിവസേന-എൻസിപി -കോൺഗ്രസ് പാർട്ടികൾ ചേർന്ന് വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. 
മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശിവസേനയ്ക്കും എൻസിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാൽ ഇതിനോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല.

മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി ബിജെപിയിതര സഖ്യ സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പ്രഖ്യാപനത്തിന്‍റെ മുന്നോടിയായി ശിവസേന-എൻസിപി -കോൺഗ്രസ് പാർട്ടികൾ ചേർന്ന് വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. 

മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശിവസേനയ്ക്കും എൻസിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാൽ ഇതിനോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല. രണ്ടരവർഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനൽകില്ല എന്ന നിലപാട് ശിവസേന നേതാക്കൾ എൻസിപി-കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

എൻസിപിക്ക് ആദ്യ ടേം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളാനാകില്ല. അല്ലെങ്കിൽ മകൾ സുപ്രിയ സുലെയോ അജിത് പവാറോ മുഖ്യമന്ത്രിസ്ഥാനത്തെത്താം. കോൺഗ്രസ് കടുംപിടിത്തം തുടരുന്നതാണ് ആദ്യ ടേം എൻസിപിക്ക് കിട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

അങ്ങനെയെങ്കിൽ ശേഷിക്കുന്ന രണ്ടര വർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ഇക്കാര്യങ്ങളിലെല്ലാം ചർച്ചതുടരുകയാണ്. അന്തിമ പ്രഖ്യാപനം നാളെ മാത്രമേയുണ്ടാകൂ.

മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. നാളെ മുംബൈയിൽ ഒരു തീരുമാനമുണ്ടാകുമെന്ന് യോഗത്തിന് ശേഷം കെ.സി.വേണുഗോപാൽ പ്രതികരിച്ചത്.

ഇന്ന് കോൺഗ്രസ് നേതാക്കളുമായി പവാർ കൂടിക്കാഴ്ച നടത്തി. പവാറിന്‍റെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് -എൻസിപി നേതാക്കൾ പങ്കെടുത്തു.കൂടാതെ നാളെ മൂന്ന് പാർട്ടികളിലേയും നേതാക്കൾ ഒരുമിച്ചിരുന്ന് മുംബൈയിൽ ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.


വാർത്തകൾ

Sign up for Newsletter



top