16
December 2019 - 5:17 am IST

Download Our Mobile App

National

കമല്‍ഹാസനുമായി സഖ്യം ഉറപ്പിച്ച് രജിനികാന്ത് ; തെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കും

Published:21 November 2019

. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായതിനിടെയാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം.
കമല്‍ഹാസന്‍റെ മക്കള്‍ നീതി മെയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ അന്തിമതീരുമാനമുണ്ടാക്കുമെന്നും കമലിനൊപ്പം ചേര്‍ന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും തീരുമാനം വരുമെന്നും രജനീകാന്ത്.

ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത നിയമസഭാ തെഞ്ഞെടുപ്പിൽ നൂറ് ശതമാനം അത്ഭുതം സംഭവിക്കുമെന്ന്  രജിനികാന്ത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായതിനിടെയാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം.

കമല്‍ഹാസന്‍റെ മക്കള്‍ നീതി മെയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ അന്തിമതീരുമാനമുണ്ടാക്കുമെന്നും കമലിനൊപ്പം ചേര്‍ന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും തീരുമാനം വരുമെന്നും രജിനികാന്ത്.

കമലുമായി രാഷ്ട്രീയസഖ്യമുണ്ടാക്കും എന്ന് നേരത്തെ രജിനികാന്ത് പറഞ്ഞിരുന്നു. ഈ കാര്യം വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.

പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഭാവിനടപടികള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രജിനികാന്ത്.


വാർത്തകൾ

Sign up for Newsletter



top