14
December 2019 - 12:45 pm IST

Download Our Mobile App

Flash News
Archives

Religious

ayyappa-devotee-comes-with-rare-flower-to-sabarimala
കൈലാസ് നാരായണൻ താമരയോട് സാമ്യമുള്ള അപൂർവ പുഷ്പവുമായി സന്നിധാനത്ത്

അയ്യന് അപൂർവ പുഷ്പവുമായി ഭക്തൻ

Published:21 November 2019

നെലുമ്പോ ന്യൂസി ഫെറ എന്ന താമര വിഭാഗത്തിലെ ഇൻഡോനേഷ്യൻ പുഷ്പം ഭാരതത്തിൽ അപൂർവമാണ്. ഭൂട്ടാനിലും ചൈനയിലും കാണപ്പെടുന്നുണ്ട്. ഓൺലൈൻ വഴിയാണ് നാരായൺ ചെടി നാട്ടിൽ എത്തിച്ചത്‌.

സന്നിധാനം: സരസ്വതീ യാമം കഴിഞ്ഞു ഉഷസ്സിൻ സഹസ്ര ദളങ്ങൾ വിടർന്നു എന്ന ഗാനം പോലെ ശബരിമല അയ്യന് കാണിക്കയായി അപൂർവ പുഷ്പവുമായി ഭക്തൻ. കൊട്ടാരക്കര സ്വദേശി കൈലാസ് നാരായണനാണ് സന്നിധാനത്തെത്തി താമരയോട് സാമ്യമുള്ളതും അനേകം ദലങ്ങളുമുള്ള പുഷ്പം കാഴ്ചവച്ചത്.

കാഴ്‌ചയിൽ താമരയോട് സാമ്യമുണ്ടെങ്കിലും ഇതളുകൾ ഒരുപാടുണ്ട്. വിദ്യാദേവതയായ സരസ്വതിദേവി  ഉപവിഷ്ടയായിട്ടുള്ളത് സഹസ്രദല പദ്മത്തിലെന്നാണ് വിശ്വാസം. അതിനോട് സാമ്യമുള്ള പുഷ്പമാണ് കൈലാസ് സമർപ്പിച്ച പുഷ്പത്തിന്. ഭക്തർക്കും മറ്റുള്ളവർക്കും ഇതൊരു അപൂർവ കാഴ്ചയായി.

നെലുമ്പോ ന്യൂസി ഫെറ എന്ന താമര വിഭാഗത്തിലെ ഇൻഡോനേഷ്യൻ പുഷ്പം ഭാരതത്തിൽ അപൂർവമാണ്. ഭൂട്ടാനിലും ചൈനയിലും കാണപ്പെടുന്നുണ്ട്. ഓൺലൈൻ വഴിയാണ് നാരായൺ ചെടി നാട്ടിൽ എത്തിച്ചത്‌. ഒരു വർഷത്തെ പരിചരണത്തിനൊടുവിലാണ് പൂവ് വിരിഞ്ഞത്. അത് ശബരീനാഥന്റെ നടയിൽ അദ്ദേഹം കാണിക്കയാക്കി.


വാർത്തകൾ

Sign up for Newsletter



top